Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വമ്പന്‍ ട്വിസ്റ്റ് ... നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുന്‍പ് ആലുവയിലെ ഹോട്ടലില്‍ ചര്‍ച്ച നടന്നു; പങ്കെടുത്തവരില്‍ സിദ്ദിഖുമുണ്ടെന്ന് പള്‍സര്‍ സുനിയുടെ അമ്മ; കോടതിവരാന്തയില്‍ സുനില്‍ അമ്മയ്ക്കു കൈമാറിയ കത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍

22 JANUARY 2022 08:20 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുന്‍പ് ആലുവയിലെ ഹോട്ടലില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയതായി കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പറഞ്ഞിരുന്നതായി അമ്മ ശോഭന പൊലീസിനോടു വെളിപ്പെടുത്തി. ആലുവയിലെ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ 'സിദ്ദിഖ്' എന്നു പേരുള്ള ഒരാള്‍ പങ്കെടുത്തതായി മകന്‍ പറ!ഞ്ഞ് അറിയാം, എന്നാല്‍ ഇതു ആരെന്ന് അറിയില്ലെന്നും ശോഭന മൊഴി നല്‍കി.

കോടതിവരാന്തയില്‍ സുനില്‍ അമ്മയ്ക്കു കൈമാറിയ കത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി. കേസില്‍ സുനില്‍കുമാറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷക സംഘം.



നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. പ്രത്യേക സിറ്റിങ് നടത്തിയാണ് ഇന്ന് രാവിലെ പരിഗണിക്കുന്നത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്നു വിലയിരുത്തി യ ജസ്റ്റിസ് പി.ഗോപിനാഥ് ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടു വാദം കേള്‍ക്കാനായി മാറ്റുകയായിരുന്നു.

ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു,സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്. ഒടുവില്‍ ജാമ്യാപേക്ഷ നല്‍കിയ ശരത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. ശരത്തിന്റെ ഹര്‍ജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു.



ഇതിനിടെ, ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുന്നതു തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡിഷനല്‍ സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന നിലീഷ, കണ്ണദാസന്‍, ഡി. സുരേഷ്, ഉഷ എന്നിവരെ 22 നും ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍ സത്യമൂര്‍ത്തിയെ 25 നും വിസ്തരിക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി തീരുമാനിച്ചിരുന്നു. ഇവരുടെ സാക്ഷിവിസ്താരം നടത്താന്‍ ഹൈക്കോടതിയാണു നേരത്തെ അനുമതി നല്‍കിയത്. തുടര്‍ന്ന് ,തമിഴ്‌നാട്ടില്‍ താമസിക്കുന്ന ഇവര്‍ക്കു കേരളത്തില്‍ എത്താന്‍ സമയം വേണമെന്നും സാക്ഷിവിസ്താരം ഒരാഴ്ച കൂടി നീട്ടിവയ്ക്കണമെന്നും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു.

അഡിഷനല്‍ സാക്ഷികളെ വിസ്തരിക്കുന്നതു പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിചാരണക്കോടതി ഈ ആവശ്യം നിരസിച്ചു. തുടര്‍ന്നാണു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.



ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടും. വിചാരണക്കോടതി ആവശ്യപ്പെട്ടതനുസരിച്ചു ഇന്നാണു തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ അടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും കൂടുതല്‍ സമയം തേടുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (14 hours ago)

Malayali Vartha Recommends