പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം... അദ്ധ്യാപകന് ആറ് വര്‍ഷം കഠിന തടവ്

പതിനൊന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന് ആറ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു. വെള്ളയാണി വാളങ്കോട് സ്വദേശി ഉത്തമനെ (47) യാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
2019 ഫെബ്രുവരി 21 വൈകിട്ട് നാലോടെയാണ് സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനുള്ളില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പാങ്ങപ്പാറയിലുള്ള വീട്ടില്‍ ട്യൂഷന്‍ എടുക്കാന്‍ വന്നതാണ് പ്രതി.
ക്ലാസ്സ് ആരംഭിച്ചപ്പോള്‍ മൂത്രം ഒഴിക്കുന്നതും അവിടം ശുദ്ധിയാക്കുന്നതിനെ സംബന്ധിച്ചും പ്രതി കുട്ടിയോട് പറഞ്ഞു. എന്നിട്ട് മൂത്രം ഒഴിക്കാന്‍ കുട്ടിയെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. ഇതിന് പോകുന്ന സമയം പ്രതി കുട്ടിയുടെ പിന്‍ഭാഗത്ത് തടവി. തുടര്‍ന്ന് കുട്ടിയുടെ ഡ്രസ്സ് പൊക്കാന്‍ പിന്‍ഭാഗത്ത് പിടിച്ചു.
ഇത് തുടര്‍ന്നപ്പോള്‍ കുട്ടി തടഞ്ഞു. പ്രതി മൊബൈലില്‍ കൂടി അശ്ശീല ചിത്രങ്ങള്‍ കുട്ടിയെ കാണിക്കുകയും അശ്ലീല ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഈ സമയം ക്ലാസ്സ് തുടരാമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും പ്രതി സമ്മതിച്ചില്ല.
തുടര്‍ന്ന് പ്രതിയുടെ മടിയില്‍ പിടിച്ച് ഇരുത്താന്‍ ശ്രമിക്കുകയും ഉമ്മ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും കുട്ടി സമ്മതിച്ചില്ല. കുട്ടി ബഹളം വെക്കുമെന്ന് സംശയം തോന്നിയ പ്രതി ട്യൂഷന്‍ നിര്‍ത്തി പോവുകയായിരുന്നു.
രാത്രി ഓഫീസില്‍ നിന്ന് അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഭയന്ന നിലയില്‍ നില്‍ക്കുന്ന കുട്ടിയെ കണ്ട് ചോദിച്ചപ്പോഴാണ് സംഭവം കുട്ടി പറയുന്നത്. പ്രതിയെ ഭയന്ന് ഇരുവരും അന്നത്തെ ദിവസം പുറത്ത് പറഞ്ഞില്ല.
അടുത്ത ദിവസം ഓഫീസിലിരുന്ന് കുട്ടിയുടെ അമ്മ കരയുന്നത് കണ്ട കൂട്ടുകാരിയാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























