Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈവിട്ട കളികള്‍... നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിന്നും മറ്റൊരു വമ്പന്‍ കേസിലേക്ക് കൂടി ദിലീപ് പെട്ടുപോകുന്നു; ദിലീപിനെതിരെ പുതിയ എഫ്‌ഐആര്‍; കൊലപാതക ഗൂഢാലോചനയില്‍ എട്ടാം പ്രതിയായി ദിലീപ്; ക്രൈം ബ്രാഞ്ച് കേസ് കടുപ്പിക്കുന്നു

22 JANUARY 2022 08:27 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയാനിരിക്കെ ദിലീപ് മറ്റൊരു വലിയ കേസില്‍ കൂടി പ്രതിയാകുന്നു. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലാണ് ദിലീപും പെട്ടത്. ഈ കേസില്‍ എട്ടാം പ്രതി ദിലീപും കൂട്ടാളികളും നടത്തിയ കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ച ക്രൈംബ്രാഞ്ച് ഇതനുസരിച്ചുള്ള ഇന്ത്യന്‍ ശിക്ഷാ നിയമ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു പുതിയ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി: എം.പി. മോഹനചന്ദ്രന്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ പ്രതികളാണ്. ഇവര്‍ക്കൊപ്പം പ്രതിപ്പട്ടികയിലുള്ള കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നയാള്‍ ദിലീപിന്റെ സുഹൃത്തായ വ്യവസായി ജി. ശരത്ത് ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

 



അന്വേഷണ സംഘത്തിനെതിരെ പ്രതികള്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ സംഘം ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നു മാത്രമാണ് ഈ മാസം 9 നു സമര്‍പ്പിച്ച എഫ്‌ഐആറിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ബൈജു പൗലോസ് അടക്കമുള്ളവരെ കൊലപ്പെടുത്താനാണു പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നു തുടരന്വേഷണത്തില്‍ വ്യക്തമായതോടെ എഫ്‌ഐആര്‍ ഭേദഗതി ചെയ്യുകയായിരുന്നു.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ സംഭവമായിരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു കുറ്റകൃത്യത്തിലെ മുഖ്യ സൂത്രധാരന്‍ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ. നിര്‍ണായക തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍ ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ വഴിയാണ് വിശദീകരണം നല്‍കിയത്.

 



യുവ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഇന്ന് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കും.

നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ദിലീപ് ആദ്യംമുതല്‍ നടത്തുന്നുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപായിരുന്നു. നിയമ നടപടികള്‍ തടസ്സപ്പെടുത്താന്‍ ഓരോ ഘട്ടത്തിലും ശ്രമിച്ച ദിലീപ് ഇപ്പോള്‍ പ്രോസിക്യൂഷനെതിരേ ആരോപണം ഉന്നയിക്കുകയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ രാജിയിലേക്കു നയിച്ച സംഭവങ്ങള്‍ക്കും ദിലീപിന് പങ്കുണ്ട്.

 



ഗൂഢാലോചനക്കേസില്‍ തെളിവുകള്‍ ലഭിക്കുക ക്ലേശകരമാണ്. ഇവിടെ സംഭവത്തിന് സാക്ഷിയായ ഒരാള്‍ മൊഴി നല്‍കാന്‍ മുന്നോട്ടു വന്നു. പ്രതികള്‍ നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ ക്ലിപ്പ് പ്രതികളുടെ ശബ്ദ സാമ്പിളുകളോടൊപ്പം പരിശോധനയ്ക്ക് അയയ്ക്കണം. ഇതിനായി പ്രതികളുടെ ശബ്ദ സാമ്പിള്‍ എടുക്കണം.

ജനുവരി 13ന് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അടക്കം 19 സാധനങ്ങള്‍ പിടിച്ചെടുത്തു. ഇവയുടെ ഫോറന്‍സിക് പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണം. സത്യം കണ്ടെത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിശദീകരണത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends