Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെമീ കേഡര്‍ എന്നുപറഞ്ഞാല്‍... കെ സുധാകരന്‍ വന്നതോടെ കോണ്‍ഗ്രസില്‍ അക്രമ വാസന രൂപപ്പെട്ടുവെന്ന വ്യാപക ആക്ഷേപത്തിന് പുറമേ പിന്തുണയുമായി കെ മുരളീധരന്‍; തല്ലിയാല്‍ തിരിച്ചു രണ്ടെണ്ണം കൊടുക്കുന്നത് സെമി കേഡറിന്റെ ഭാഗം

22 JANUARY 2022 08:57 AM IST
മലയാളി വാര്‍ത്ത

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സെമി കേഡര്‍ രീതിയ്‌ക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം വന്നതാണ്. കെ സുധാകരന്‍ വന്നതോടെ കോണ്‍ഗ്രസില്‍ അക്രമ വാസന രൂപപ്പെട്ടുവെന്ന വ്യാപക ആക്ഷേപവുമുണ്ടായി. എന്നിട്ടും സുധാകരന്‍ പിന്നോട്ട് പോയില്ല. ഇപ്പോഴിതാ സുധാകരന്റെ സെമി കേഡല്‍ സ്റ്റൈലില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി.

സെമി കേഡര്‍ എന്നാല്‍ അക്രമമാര്‍ഗം അല്ലെങ്കിലും തല്ലിയാല്‍ കൊള്ളുന്നതല്ല, തിരിച്ചു രണ്ടെണ്ണം കൊടുക്കുന്നതു സെമി കേഡറിന്റെ ഭാഗമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. വളഞ്ഞിട്ടു തല്ലുകയും പൊലീസില്‍ നിന്നു നീതി കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ മറ്റു മാര്‍ഗമില്ല. ആരെയും വെല്ലുവിളിക്കാം. ദേഹത്തു തൊട്ടുള്ള കളിയാണു തകരാര്‍. അതൊക്കെ നിര്‍ത്തുകയാണു നല്ലത്. ഇടത്തേ കവിളില്‍ അടിക്കുന്നവനു വലത്തേതു കാണിച്ചു കൊടുക്കണമെന്നല്ലാതെ, അതിനു ശേഷം എന്തു വേണമെന്നു ഗാന്ധിജി പറഞ്ഞിട്ടില്ല.

 



കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ യോഗം നടക്കുന്നിടത്തു പ്രതിഷേധിക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സിപിഎമ്മുകാര്‍ക്കു തല്ലാന്‍ വേണ്ടി പൊലീസ് പിടിച്ചു കൊടുക്കുകയായിരുന്നു. മകനെ കാണാനില്ലെന്ന് അമ്മ രാത്രി പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ രാവിലെ മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനില്‍ ഗുണ്ട കയറിച്ചെന്ന നാടാണു കേരളം.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം പൊതുചര്‍ച്ചയ്ക്കു വിടേണ്ട കാര്യമില്ല. അതു മനസ്സിലാക്കിയതു കൊണ്ടാണു കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ ചികിത്സ പരാമര്‍ശിച്ച കുറിപ്പ് പിന്‍വലിച്ചത്. രാഷ്ട്രീയ രംഗത്തുള്ളവര്‍ ആരോഗ്യത്തോടെ ഇരുന്നാലേ 'ഫൈറ്റ്' ചെയ്യാന്‍ 'മൂഡ്' ഉണ്ടാകൂ. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ആരു വന്നാലും കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാടും മാറില്ലെന്നു മുരളീധരന്‍ പറഞ്ഞു.



അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് റിജില്‍ മാക്കുറ്റിക്ക് മര്‍ദ്ദനമേറ്റത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, റോബര്‍ട്ട് ജോര്‍ജ് , പി പി, ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

 



കഴിഞ്ഞ ഇരുപതാം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിനിടെ റിജില്‍ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. യൂത്തുകോണ്‍ഗ്രസ് പരാതിയിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തേക്ക് സാമുദായിക പരിഗണന നോക്കാറുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞതും ചര്‍ച്ചയായി. കെ സുധാകരന്‍ കെപസിസി പ്രസിഡന്റായതും സാമുദായിക പരിഗണന കൂടി നോക്കിയാണ്. കോണ്‍ഗ്രസ് എല്ലാകാലത്തും സമുദായ സമവാക്യം കൃത്യമായി നടപ്പാക്കുന്ന പാര്‍ടിയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ട. കോടിയേരി ന്യൂനപക്ഷ കാര്‍ഡിറക്കുകയാണെന്നും മുരളീധരന്‍പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (14 hours ago)

Malayali Vartha Recommends