Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗിഫ്റ്റ് ഓഫ് ഗോഡ്... പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേക്കു പ്രവേശിച്ച ടിപ്പര്‍ ലോറി ഉണ്ടാക്കിയത് വന്‍ നാശനഷ്ടം; ഒരു തുമ്പും ഇല്ലാതെ പോലീസ് സിസിടിവി പരിശോധിക്കുമ്പോള്‍ ഗിഫ്റ്റ് ഓഫ് ഗോഡ് ആയി സജി രംഗത്ത്; ലോറി കണ്ടെത്തിയതില്‍ ആശ്വാസം

22 JANUARY 2022 09:32 AM IST
മലയാളി വാര്‍ത്ത

കുതിരാന്‍ തുരങ്കത്തിലൂടെ കുതിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ ലോറി ഉടമയെയും ഡ്രൈവറേയും അവസാനം ദൈവത്തിന്റെ സഹായത്താല്‍ കണ്ടെത്തി. കുതിരാന്‍ തുരങ്കത്തിലെ 104 എല്‍ഇഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും തകര്‍ത്തു പാഞ്ഞ ടിപ്പര്‍ ലോറിയെ കുടുക്കിയത്, ലോറിയില്‍ എഴുതിയിരുന്ന 'ഗിഫ്റ്റ് ഓഫ് ഗോഡ്' എന്ന വാക്യമാണ്.

സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍നിന്നാണ് ലോറിയുടെ മുന്‍പില്‍ 'ഗിഫ്റ്റ് ഓഫ് ഗോഡ്' എന്ന മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പിന്നാലെ, തുരങ്കത്തിലെ 90 മീറ്റര്‍ ദൂരത്തില്‍ നാശനഷ്ടമുണ്ടാക്കിയ വാണിയമ്പാറ കണ്ടത്തില്‍ സജിയുടെ ഉടമസ്ഥതയിലുള്ള ലോറി പിടികൂടുകയായിരുന്നു. പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേക്കു പ്രവേശിച്ചതാണ് നാശനഷ്ടമുണ്ടാക്കിയത്.

 



ലൈറ്റുകള്‍ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടെങ്കിലും ലോറി നിര്‍ത്താതെ പോകുകയായിരുന്നു. ഡ്രൈവര്‍ ചുമന്നമണ്ണ് കുന്നുമ്മേല്‍ ജിനേഷിനെ (38) പൊലീസ് അറസ്റ്റു ചെയ്തു.

രണ്ടു തുരങ്കങ്ങള്‍ക്കു സമീപത്തായി രാവും പകലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. ക്യാമറകള്‍ നിരീക്ഷിക്കാന്‍ ആളുണ്ട്. ഒന്നാം തുരങ്കത്തിലെ ലൈറ്റ് ഓഫായത് കണ്‍ട്രോള്‍ റൂം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ലോറി നിര്‍ത്താതെ പോയതും ഇവര്‍ കണ്ടു. ഉടന്‍ തന്നെ കെഎംസി കമ്പനിയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. കെഎംസി ഉദ്യോഗസ്ഥര്‍ പൊലീസിനെ ഫോണില്‍ വിളിച്ച് വിവരം കൈമാറി.

 



തുരങ്കത്തിലെ അപകടം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസിന്റെ തലപ്പത്തുനിന്ന് വിളികളായി. ലോറി എത്രയും വേഗം കണ്ടെത്താന്‍ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദേശമെത്തി. പീച്ചി ഇന്‍സ്‌പെക്ടര്‍ എസ്.ഷുക്കൂറും സംഘവും അന്വേഷണം തുടങ്ങി. ആദ്യം നോക്കിയത് കണ്‍ട്രോള്‍ റൂമിലെ സിസിടിവി ക്യാമറകളായിരുന്നു. ഒന്നിലും തെളിച്ചമില്ല. ലോറി കടന്നുപോകുന്നത് മാത്രം കാണാം. നമ്പര്‍ പോലും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയില്ലായിരുന്നു.

സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിച്ചു. സൂം ചെയ്ത് ലോറിയുടെ ഓരോ ഭാഗങ്ങളും തിരിച്ചറിയാനായിരുന്നു ശ്രമം. ലോറിയുടെ മുന്‍പില്‍ മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് മനസ്സിലായി. ഏറെ പണിപ്പെട്ട് പൊലീസ് സംഘം വായിച്ചെടുത്തു. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു 'ഗിഫ്റ്റ് ഓഫ് ഗോഡ്'.

 



ദേശീയപാത നിര്‍മാണത്തിനായി കരാര്‍ പ്രകാരം ഓടുന്ന എല്ലാ വണ്ടി ഉടമകളെയും പൊലീസ് വിളിച്ചുവരുത്തി. 'ഗിഫ്റ്റ് ഓഫ് ഗോഡ്' ആരുടെ വണ്ടിയാണെന്ന് അന്വേഷിച്ചു. ഇരുമ്പുപാലം സ്വദേശി സജിയുടേതായിരുന്നു വാഹനം. അപകടം നടന്ന വിവരം അറിഞ്ഞ ശേഷം വണ്ടി പുറത്തിറക്കിയിട്ടില്ല. എന്നാല്‍, ലോറിയെ കണ്ടെത്താനായി കണ്‍ട്രോള്‍ റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സജിയും അവിടെ ഉണ്ടായിരുന്നു.

ലോറി തിരിച്ചറിയാന്‍ പൊലീസിനൊപ്പവും സജി ഉണ്ടായിരുന്നു. ഒടുവില്‍ ദൈവത്തിന്റെ സമ്മാനം പൊലീസിന്റെ കസ്റ്റഡിയിലായി. പിന്നാലെ ലോറി ഡ്രൈവര്‍ ജിനേഷിനെതിരെ അശ്രദ്ധമായി വണ്ടി ഓടിച്ചതിന് പീച്ചി പൊലീസ് കേസെടുത്തു. ക്യാമറകളുടെ ഗുണനിലവാരം കൂട്ടാന്‍ കെഎംഎസി കമ്പനിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 



കഴിഞ്ഞ ദിവസമാണ് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ത്തത്. 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ന്നത്. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ചതാണ് കാരണം. ഇടിച്ചുതകര്‍ത്ത ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുതിരാന്‍ തുരങ്കം തുറന്നതിനുശേഷം ആദ്യമായാണ് ഇങ്ങനെയൊരു അപകടം ഉണ്ടാകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends