Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.സി.റോഡില്‍ ബൈക്കുകളുടെ മരണപ്പാച്ചിലിനിടെ അപകടം... അമിതവേഗത്തിലെത്തിയ സംഘത്തിലൊരാളിന്റെ ബൈക്ക് എതിരേവന്ന ബുള്ളറ്റില്‍ ഇടിച്ചു, യുവാവിന് ഗുരുതര പരിക്ക്, മുന്നിലെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണംവിട്ട് എതിരേവന്ന ബുള്ളറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് നാട്ടുകാര്‍

22 JANUARY 2022 08:13 AM IST
മലയാളി വാര്‍ത്ത

എം.സി.റോഡില്‍ ബൈക്കുകളുടെ മരണപ്പാച്ചിലിനിടെ അപകടം. അമിതവേഗത്തിലെത്തിയ സംഘത്തിലൊരാളിന്റെ ബൈക്ക് എതിരേവന്ന ബുള്ളറ്റില്‍ ഇടിച്ചു. ബുള്ളറ്റില്‍ സഞ്ചരിച്ച വാളകം ശ്രീനിലയത്തില്‍ അശ്വിന്‍ കൃഷ്ണ(24)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എം.ബി.എ. വിദ്യാര്‍ഥിയായ അശ്വിന്റെ കാല്‍ മൂന്നായി ഒടിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന പത്തനംതിട്ട സ്വദേശി ആരോമല്‍ (19) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.വാളകം പൊലിക്കോട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് നാല് പുതുതലമുറ ബൈക്കുകളിലാണ് യുവാക്കള്‍ മത്സരപ്പാച്ചില്‍ നടത്തിയത്.

 



മുന്നിലെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണംവിട്ട് എതിരേവന്ന ബുള്ളറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബൈക്കിന്റെ മുന്‍ ചക്രമുള്‍പ്പെട്ടഭാഗം ഒടിഞ്ഞുമാറി. മീറ്ററുകളോളം ബൈക്കും യുവാവും നിരങ്ങിനീങ്ങി. ബുള്ളറ്റിന്റെ ക്രാഷ്ഗാഡും എന്‍ജിന്‍ കവറും തകര്‍ന്നു.

 



ബുള്ളറ്റില്‍ സഞ്ചരിച്ച അശ്വിന്‍ കൃഷ്ണന്റെ കാല്‍ മൂന്നായി ഒടിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റ് സമീപമുണ്ടായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു. നിരങ്ങിനീങ്ങിയ ന്യൂജെന്‍ ബൈക്ക് സമീപത്തെ കടയ്ക്കുമുന്നില്‍ റോഡരികില്‍ െവച്ചിരുന്ന ഉന്തുവണ്ടിയിലും ഇടിച്ചു. മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ക്കൊന്നിനും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.

അപകടസ്ഥലത്തിനുസമീപം ആളൊഴിഞ്ഞിടത്ത് ഒരു ബൈക്ക് ഉപേക്ഷിച്ചശേഷം മറ്റുള്ളവര്‍ കടന്നു. ഈ ബൈക്ക് പിന്നീട് പോലീസ് കണ്ടെടുത്തു.അമിതവേഗത്തില്‍ ബൈക്കുകള്‍ പായുന്നത് ആയൂര്‍ ഭാഗത്തുവെച്ച് പോലീസിന്റെ ഹൈവേ പട്രോള്‍ സംഘം ശ്രദ്ധിച്ചിരുന്നു.

 


പിന്തുടര്‍ന്നെത്തിയപ്പോഴേക്കും അപകടം നടന്നതായി പോലീസ് പറഞ്ഞു. മത്സരയോട്ടത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends