ഭർത്താവിന്റെ കടുംകൈ..!! ആസിഡാക്രണത്തിൽ ഗുരുതര പൊള്ളലേറ്റ സ്ത്രീ മരണത്തിന് കീഴടങ്ങി, പരിക്കുകളോടെ പനിനൊന്നു വയസുകാരി ചികിത്സയിൽ, ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവിന്റെ മൃതദേഹം റെയിൽവെ ട്രാക്കിൽ...

വയനാട് അമ്പലവയലില്‍ ഭർത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മകള്‍ അളകനന്ദയും (11) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അളകനന്ദ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.നിജിതയുടെ ഭര്‍ത്താവ് അമ്പലവയല്‍ ആറാട്ടുപാറ സ്വദേശി സനലാണ് ഭാര്യക്കും മകള്‍ക്കും നേരെ ആക്രമണം നടത്തിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം. ആക്രമണത്തിനു ശേഷം ഒളിവില്‍പോയ സനല്‍ 17 ന് ട്രെയിനുമുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.17 ന് ഉച്ചയോടെ തലശേരി കൊടുവള്ളി ട്രാക്കിനടുത്തുനിന്നാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്.
അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു നിജിത. ഇവിടെവച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. ഇക്കാര്യമാകാം പ്രകോപനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha


























