കോവിഡ് വ്യാപനം.... പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൂട്ടത്തോടെ തടവുകാര്‍ക്ക് കോവിഡ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് തടവുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ആന്റിജന്‍ പരിശോധന നടത്തിവരികയായിരുന്നു.
961 പേരെയാണ് പരിശോധിച്ചത്. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. മറ്റ് ജയിലുകളിലും ജയില്‍വകുപ്പ് പരിശോധനയ്ക്കു നിര്‍ദേശം നല്‍കി.
ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























