Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കോക്കാടിനെ മരണത്തോടെ മറക്കാൻ സഹപ്രവർത്തകർ തയ്യാറായില്ല. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന തൊഴിലാളി മീറ്റിംഗിന് കഴിഞ്ഞ രാത്രി ഞാനും സാക്ഷിയായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുന്ന തുകയിലേക്ക് മാനേജ് മെന്റിന്റെ ഒരു വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി കുടംബത്തിന് അക്കൗണ്ട് വഴി നൽകും...' വൈറലായി കുറിപ്പ്

22 JANUARY 2022 11:15 AM IST
മലയാളി വാര്‍ത്ത

ജീവിച്ചിരിക്കുമ്പോൾ നാം ചെയ്യുന്ന നന്മകൾ മരണശേഷവും നമ്മെ പിൻതുടരുമെന്നാണ്​ മനുഷ്യരുടെ വിശ്വാസം. മനോജ്​ കോക്കാട്​ എന്ന യുവാവിന്റെ ജീവിതത്തിൽ ഇത്​ അക്ഷരംപ്രതി ശരിയാവുകയാണ് ചെയ്തിരിക്കുന്നത്​. കിളിമാനൂർ വഴിയോരക്കട റസ്​റ്ററൻറി​ലെ വെയിറ്ററായി ജോലി ചെയ്തുവരികയായിരുന്നു മനോജ്​. ഈ മാസം 11ാം തീയതി​ ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ മനോജിന്റെ ജീവൻ പൊലിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. ഈ യുവാവിന്റെ മരണത്തോടെ അനാഥമായത്​ രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ്​.

എന്നാൽ തങ്ങളുടെ സഹപ്രവർത്തകനെ മരണത്തോടെ ഉപേക്ഷിക്കാൻ വഴിയോരക്കടയിലെ ജീവനക്കാർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം അവർ യോഗം ചേർന്ന്​ ഒരു തീരുമാനമെടുക്കുകയുണ്ടായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി മനോജി​െൻറ കുടംബത്തിലേക്ക് നൽകുകയും ചെയ്യാനാണ്​ തീരുമാനിച്ചിരിക്കുന്നത്​.​

മനോജില്ലാതെതന്നെ പതിവ് ശമ്പളം വീട്ടിലെത്തികയെന്ന ഉദാത്ത മാതൃകയാണിവർ സൃഷ്​ടിച്ചിരിക്കുന്നത്​. തൊഴിലാളികളുടെ മീറ്റിങിൽ പ​െങ്കടുത്ത മാധ്യമപ്രവർത്തകനായ സനു കുമ്മിളാണ്​ സമൂഹമാധ്യമം വഴി ഈ വിവരം അറിയിച്ചത്​.

സനുവിന്റെ ​ഫേസ്​ബുക്ക്​ പോസ്​റ്റിന്റെ പൂർണരൂപം ഇങ്ങനെ;

മനോജ് കോക്കാട് !

മരിച്ചുപോകും മുൻപ് ഈ ഭൂമിയിൽ നിങ്ങൾ അടയാളപ്പെടുത്തിയത് കളങ്കമില്ലാത്ത സ്നേഹം കൊണ്ടാണ് ! വയ്യായ്മയിലും വല്ലായ്മയിലും നിറയെ ചിരിച്ചാണ് !

മനോജ് കോക്കാട്, കിളിമാനൂർ വഴിയോരക്കടയിലെ വെയിറ്ററായിരുന്നു. വഴിയോരക്കടയുടെ എഫ് ബി പേജിന് വേണ്ടി അവിടത്തെ അറുപത് സ്റ്റാഫുകളുടെയും പല വിധ ചിത്രങ്ങൾ പല കാലങ്ങളിലായി പകർത്തിയിട്ടുണ്ട്. അങ്ങനെ പകർത്തപെട്ട മുഖങ്ങളിലൊന്നായിരുന്നു കോക്കാട്. കഴിഞ്ഞ ദിവസം വരെയും ഓടി നടന്ന് വിളമ്പിയ ഊർജസ്വലനായ വിളമ്പുകാരൻ. ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ് .

കോക്കാടിന്റെ മരണത്തോടെ അനാഥമായ രണ്ട് കുട്ടികളടങ്ങുന്ന കുടുംബം. കോക്കാടിനെ മരണത്തോടെ മറക്കാൻ സഹപ്രവർത്തകർ തയ്യാറായില്ല. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന തൊഴിലാളി മീറ്റിംഗിന് കഴിഞ്ഞ രാത്രി ഞാനും സാക്ഷിയായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുന്ന തുകയിലേക്ക് മാനേജ് മെന്റിന്റെ ഒരു വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി കുടംബത്തിന് അക്കൗണ്ട് വഴി നൽകും . കോക്കാടില്ലാതെ തന്നെ പതിവ് ശമ്പളം വീട്ടിലെത്തിക്കുന്ന നന്മ. ആ അതിജീവനത്തിന്റെ മിനിട്ട്സ് Mahesh Maniraj എഴുതിക്കുന്ന നേരം ഞാനൊരു പടമെടുത്തു. അവരുടെ അനുവാദമില്ലാതെ തന്നെ ഇവിടെ പോസ്റ്റുന്നു . അവരിലൊതുങ്ങുന്നതെങ്കിലും ആ ചേർത്ത് നിർത്തൽ മനസ്സിൽ നന്മയുള്ളവർക്കേ സാധിക്കൂ എന്ന തിരച്ചറിവിൽ ! നാടറിയട്ടെ എന്ന ചിന്തയിൽ !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends