Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈവോട് ലൈവ്... ദിലീപിനെ ചോദ്യം ചെയ്യാനായി ക്രൈബ്രാഞ്ചിന് ലഭിക്കുന്നത് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറുകള്‍; ചോദ്യം ചെയ്യല്‍ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്; ദിലീപിനെ ചോദ്യം ചെയ്യാനായി അത്യാധുനിക സംവിധാനങ്ങള്‍; മൂന്ന് ദിവസവും ആഘോഷിക്കാന്‍ ചാനലുകളും റെഡി

23 JANUARY 2022 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ഇനിയുള്ള 3 ദിവസങ്ങള്‍ ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. 33 മണിക്കൂറാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. കളമശേരിയിലെ ജില്ലാ െ്രെകംബ്രാഞ്ച് ആസ്ഥാനത്താകും ദീലിപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യുക. ഒരുക്കങ്ങള്‍ രാത്രി തന്നെ പൂര്‍ത്തിയായി.

ചോദ്യം ചെയ്യലിനായി അത്യാധുനികമായ സംവിധാനങ്ങളൊരുക്കി കഴിഞ്ഞു. ക്രൈംബ്രാഞ്ചിലെ ചോദ്യംചെയ്യല്‍ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ നല്‍കുന്ന മൊഴികളിലെ വസ്തുതകള്‍ അപ്പപ്പോള്‍ പരിശോധിക്കാനുള്ള സംവിധാനവുമൊരുക്കും. ചാനലുകാര്‍ക്കും മൂന്ന് ദിവസം ചാകരയാണ്. എല്ലാവരും തത്സമയ സംപ്രേഷണത്തിനായി തമ്പടിച്ചിട്ടുണ്ട്.

 



നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ഹൈക്കോടതി ഇന്നലെയാണ് ഉത്തരവു നല്‍കിയത്. രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി. േഗാപിനാഥ് നിര്‍ദേശിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ ഘട്ടത്തില്‍ നിരസിച്ച കോടതി, ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കും കോടതിയുടെ നിരന്തര ചോദ്യങ്ങള്‍ക്കും ഒടുവിലാണു ദിലീപ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി എത്തിയപ്പോള്‍ ദിലീപിനായി സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ഹാജരായി. നിര്‍ണായക വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍, നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ വൈകിക്കാനുള്ള ശ്രമമാണെന്നും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

 



ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത്. കേസ് അന്നു പരിഗണിക്കും.

അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ ശ്രമിച്ചാല്‍ ഇപ്പോള്‍ നല്‍കിയ സംരക്ഷണം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് അഭിഭാഷകനു കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ആലുവ സ്വദേശി ശരത്തിനെ ഇതുവരെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്ന് ഈ ജാമ്യഹര്‍ജിയും വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.



വലിയ വാദപ്രതിവാദമാണ് കോടിയില്‍ നടന്നത്. അറസ്റ്റ് ചെയ്ത പഴയ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കാണുന്നതിനിടയില്‍ ഇവരൊക്കെ അനുഭവിക്കുമെന്നു പറയുന്നത് വൈകാരികമായ പൊട്ടിത്തെറിയാണ്. ഇതു ശാപവാക്കായി കണ്ടാല്‍ മതി. ഇതില്‍ ഗൂഢാലോചന എവിടെയാണ് ശാപം എന്നു പറയുന്നത് കുറ്റകൃത്യമാണോ? ആദ്യ മൊഴിയിലും തുടര്‍ മൊഴികളിലും എഫ്‌ഐആറിലും വൈരുധ്യങ്ങളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ സങ്കല്‍പങ്ങളാണ് ഇതെല്ലാം.

ചാനലിലും കോടതിയിലുമെല്ലാം എന്തും പറയുന്നയാളാണു സാക്ഷി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ദിലീപിനോടുള്ള വൈരാഗ്യമാണു കേസിനു കാരണം. സാക്ഷി വിസ്താരം ഒഴിവാക്കാനുള്ള ശ്രമമാണിത്.



ബാലചന്ദ്രകുമാറിനെ നേരിട്ടു പഠിപ്പിച്ച് മൊഴി പറയിക്കുകയാണ്. പൊതുജനാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇത്രയും കാലമായിട്ടും ഈ ആരോപണങ്ങളെക്കുറിച്ച് അടക്കംപറച്ചില്‍ പോലും ഉണ്ടായില്ല. തെളിവുകള്‍ ഒന്നുമില്ല. ആസൂത്രിതമായി നല്‍കിയ പരാതിയാണിത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നത് വ്യാജ ആരോപണമാണ്.

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളുണ്ട്. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (59 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends