Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോ കൊറോണ ഗോ... കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ മൂന്നാം തരംഗത്തില്‍ ആദ്യ സമ്പൂര്‍ണ നിയന്ത്രണം ഇന്ന്; ലോക്ഡൗണിനു തുല്യമായ സാഹചര്യം; കര്‍ശന പരിശോധനയുണ്ടാകും; അനാവശ്യ യാത്ര കേസാകും; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

23 JANUARY 2022 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

കോവിഡ് മൂന്നാം തരംഗത്തില്‍ നില്‍ക്കുന്ന കേരളത്തില്‍ ലോക് ഡൗണിന്റെ ആദ്യ അനുഭവം ഇന്ന്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്ന ഇന്നു സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പരിശോധന കര്‍ശനമായിരിക്കുമെന്നും അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്രകളില്‍ അക്കാര്യം സാധൂകരിക്കുന്ന രേഖകള്‍ കരുതണം.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം.

 



പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ.

ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു കഴിക്കാനാവില്ല; രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍ മാത്രം.

ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്ത കടകള്‍ തിരഞ്ഞെടുക്കണമെന്നു പൊലീസ്.

ആശുപത്രി, വാക്‌സിനേഷന്‍ എന്നിവയ്ക്കു വേണ്ടി യാത്രയാകാം.

 



അവശ്യ സര്‍വീസ് വിഭാഗക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

മാധ്യമസ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സുകള്‍, ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് മേഖല എന്നിവയ്ക്കു തടസ്സമില്ല. ശുചീകരണ തൊഴിലാളികള്‍ക്കും ജോലി ചെയ്യാം.

പരീക്ഷകള്‍ക്കുള്ള യാത്രയ്ക്കു ഹാള്‍ ടിക്കറ്റോ തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണം.

24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും തടസ്സമില്ല.

അടിയന്തര സാഹചര്യത്തില്‍ വര്‍ക്‌ഷോപ്പുകള്‍ തുറക്കാം.

ട്രെയിനുകളും ദീര്‍ഘദൂര ബസുകളുമുണ്ടാകും.



പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.

റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം, ബസ് ഡിപ്പോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. ഇവിടങ്ങളില്‍ ടാക്‌സിക്കും അനുമതി.

ഐടി മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും മിനിമം ജീവനക്കാര്‍ മാത്രം.

മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകാം.

തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല

കള്ളുഷാപ്പുകള്‍ ഒഴികെയുള്ള മദ്യവില്‍പനശാലകള്‍ക്ക് ഇന്നു തുറക്കാന്‍ അനുമതിയില്ല. ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകളും ബാറുകളും അടഞ്ഞുകിടക്കും. ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവില്‍ കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തിക്കാം എന്നു മാത്രമാണു പരാമര്‍ശിച്ചിരുന്നത്. ആശയക്കുഴപ്പമുണ്ടായതോടെ, മറ്റു മദ്യശാലകളൊന്നും ഇന്നും 30നു പ്രവര്‍ത്തിക്കേണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

 



കോവിഡ് ബാധിച്ചവരുമായുള്ള പ്രാഥമികസമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ലഭിച്ചിരുന്ന ആനുകൂല്യം എടുത്തുകളഞ്ഞതോടെ, ഇനി കോവിഡ് ബാധിതരുമായി ഇടപഴകിയാലും ജീവനക്കാര്‍ ഓഫിസില്‍ എത്തണം. അല്ലെങ്കില്‍ സ്വയം അവധിയെടുത്ത് വീട്ടിലിരിക്കാം.

കോവിഡ് ബാധിച്ചവര്‍ക്കുള്ള 7 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധിയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് മുഴുവന്‍ അനുവദിച്ചിട്ടുള്ള സ്‌പെഷല്‍ കാഷ്വല്‍ അവധിയും റദ്ദാക്കിയിട്ടില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (59 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends