Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈഡ്രജന്‍ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ മിസ് ബ്രാന്റ് ചെയ്ത് ഹെയര്‍ ഡൈ ഷാംപുവും സൗന്ദര്യ വര്‍ദ്ധക ക്രീം ബ്ലീച്ചും വിറ്റ കേസ്... കോസ്‌മെറ്റിക്‌സ് കടയുടമ ഹാജരാകാന്‍ കോടതി ഉത്തരവ്

23 JANUARY 2022 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ഹൈഡ്രജന്‍ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ മിസ് ബ്രാന്റ് ചെയ്ത് ഹെയര്‍ ഡൈ ഷാംപുവും സൗന്ദര്യ വര്‍ദ്ധക ക്രീം ബ്ലീച്ച് വിറ്റ കേസില്‍ തലസ്ഥാനത്തെ പ്രമുഖ കോസ്മറ്റിക്‌സ് കടയുടമ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്. പ്രതി മാര്‍ച്ച് 17 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടത്. ആയുര്‍വ്വേദ കോളേജിന് എതിര്‍വശം ധര്‍മ്മാലയം റോഡില്‍ റാവൂസ് കംപ്ലീറ്റ് ബ്യൂട്ടി ഷോപ്പ് എന്ന കോസ്മറ്റിക്‌സ് കടയുടമ പ്രമോദ് റാവു ദിവാകര റാവുവിനെ പ്രതി ചേര്‍ത്താണ് കോടതി കേസെടുത്തത്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ചിത്ര. ആര്‍.ദേവി സമര്‍പ്പിച്ച പരാതിയിലാണ് കോടതി കേസ് എടുത്തത്.



കോസ്മറ്റിക്‌സ് , ബ്ലീച്ച് ക്രീമുകള്‍ , 3 വൈ നോനി ബ്ലാക്ക് ഹെയര്‍ മാജിക് , ഹെയര്‍ ഡൈ ഷാംപൂ എന്നിവ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ പിടിച്ചെടുത്ത കേസിലാണ് റാവൂസ് സ്ഥാപന ഉടമക്കെതിരെ കോടതി കേസെടുത്തത്. ബി ഐ എസ് നിബന്ധന പ്രകാരം ക്രീം ബീച്ച് പായ്ക്കറ്റുകളില്‍ ഹൈഡ്രജന്‍ പെറോക്‌സയിഡ് ചേരുവയുടെ ഉള്ളടക്ക ശതമാനം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്.


എന്നാല്‍ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത ക്രീം ബീച്ചില്‍ ഈ ആധികാരിക വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പറയുന്നു. ബി ഐ എസ് നിബന്ധന 4.4 പ്രകാരം ഹൈഡ്രജന്‍ പൊറോക്‌സയിഡ് ചില കേസുകളില്‍ ചര്‍മ്മത്തിന് ഹാനികരമാണ്. അതിനാല്‍ ബി ഐ എസ് നിബന്ധന 4.4.1 പ്രകാരം പ്രാഥമിക പരിശോധന നടത്തണമെന്ന നിബന്ധന പായ്ക്കറ്റില്‍ രേഖപ്പെടുത്തേണ്ടതായുണ്ട്. അപ്രകാരം ഓരോ പായ്ക്കറ്റിലും പ്രാരംഭ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നിര്‍ദ്ദേശമായി രേഖപ്പെടുത്തണം. എന്നാല്‍ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത ക്രീം ബ്ലീച്ചുകളില്‍ ഇവ പാലിച്ചിട്ടില്ലെന്ന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.


ഓക്‌സിഡേഷന്‍ ഹെയര്‍ ഡൈക്ക് (എമള്‍ സണ്‍ ടൈപ്പ്) ബി ഐ എസ് സ്‌പെസിഫിക്കേഷന്‍ പ്രകാരം ഓരോ പൗച്ചിലും ഗ്ലാസ് ബോട്ടിലിലും പാക്കേജ് , കാര്‍ട്ടണ്‍ ബോക്‌സിലും ഉല്‍പ്പന്നം ' കണ്‍ പീലികളോ കണ്‍ പുരികങ്ങളോ ഡൈ ചെയ്യാന്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല ' എന്ന മുന്നറിയിപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. 1945 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് കോസ് മെറ്റിക്‌സ് ചട്ടങ്ങളിലെ ചട്ടം 149 പ്രകാരം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ അകത്തും പുറത്തുമുള്ള ലേബലുകളിലും മുന്നറിയിപ്പ് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും രേഖപ്പെടുത്തേണ്ടതുണ്ട്.

റാവൂസില്‍ നിന്ന് പിടിച്ചെടുത്ത നോനി ബ്ലാക് ഹെയര്‍ മാജിക് ഷാംപൂ ഡൈയില്‍ ഇത്തരം നിബന്ധന പാലിച്ചിട്ടില്ലെന്നും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. ഡ്രഗ്‌സ് ആന്റ് കോസ് മെറ്റിക്‌സ് നിയമത്തിലെ 17 (സി) (ബി) പ്രകാരവും ചട്ടം 149 പ്രകാരവും ഉല്‍പ്പന്നം മിസ് ബ്രാന്റഡ് ആണ്. മിസ് ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി സ്റ്റോക്ക് ചെയ്തതും വിറ്റതും വഴി പ്രതി വകുപ്പ് 18 (എ) (2) ലംഘിച്ചു. വകുപ്പ് 18 എ ( 2) , ചട്ടം 148 ,149 , 27 (എ) (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതിക്കെതിരെ കേസെടുത്ത് പ്രതിയോട് ഹാജരാകാന്‍ ഉത്തരവിട്ടത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends