Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ കുരുക്കാൻ ആ ചോദ്യങ്ങളുമായി ക്രൈബ്രാഞ്ച്, പെട്ടുപോയെന്ന അങ്കലാപ്പിൽ ജനപ്രീയ നായകൻ, അഞ്ച് പ്രതികളേയും തെളിവുകളടക്കം കാണിച്ച് നിർത്തിപ്പൊരിക്കുന്നു, ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകൾ ഞെട്ടിപ്പിക്കും...!!!

23 JANUARY 2022 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ദിലീപിന്റെ ചങ്കിടിപ്പ് കൂടുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇന്നു മുതൽ മുതല്‍ മൂന്നുദിവസം ക്രൈബ്രാഞ്ചിന്റെ ചോദ്യ ശരങ്ങളിൽ ജനപ്രീയന് നേരിടേണ്ടിവരും. ഇത് ദിലീപിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. ക്രൈംബ്രാഞ്ചിന് കിട്ടിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ അവർ പല ചോദ്യങ്ങളും ഉന്നയിക്കും ഏതൊക്കെ ചോദ്യങ്ങളിലൂടെ സത്യം വ്യക്തമായി ദിലീപിന്റെ വായിൽ നിന്ന് തന്നെ കേൾക്കത്തക്ക രീതിയിലുള്ള ചോദ്യാവലി ക്രൈബ്രാഞ്ച് സംഘം നേരത്തെ തയ്യാറാക്കിവെച്ചിരുന്നു.

ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഒന്ന് പാളിയാല്‍ പിന്നെ എല്ലാം കുഴപ്പത്തിലാകും. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറാണ് സംഘത്തിന് ദിലീപിനെ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്. പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ഹാജരാകേണ്ടത്.

രാത്രി എട്ടുമണിവരെ ചോദ്യംചെയ്യാം. ഇത് പ്രകാരം ചോദ്യം ചെയ്യാലിന്റെ കന്നി ദിവസമായ ഇന്ന് 8,55 ഓടു കൂടി ദിലീപ് എറണാകുളം ക്രൈബ്രാഞ്ച് ഓഫീസിൽ ഹാജരായി. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചോദ്യംചെയ്യലിന് ഹൈക്കോടതി ഉത്തരവ് പ്രകാരം ഹാജരായിട്ടുണ്ട്.

കേസിലെ അഞ്ച് പ്രതതികളേയും അഞ്ച് മുറികളിലാക്കി പ്രത്യേകം പ്രത്യേകമായാണ് ചോദ്യം ചെയ്യൽ അദ്യഘട്ടത്തിൽ നടക്കുക. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു.അതിന് ശേഷം പ്രതികളെ ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാശംങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും.

ദിലീപടക്കമുള്ള പ്രതികളെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ കണ്ട വിഐപി ദിലീപിന്റെ സുഹൃത്തായ ശരത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ശരത്തിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശരത്തിനെ ഈ ദിവസങ്ങളില്‍ ചോദ്യംചെയ്യില്ല.ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കൈമാറണം.

എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ ഇന്ന് മുതല്‍ മൂന്നുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (54 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends