കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്ന് നാലു പേര്‍ക്ക് പരുക്ക്, രണ്ടു പേരുടെ നില ഗുരുതരം, പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം

കോഴിക്കോട് പൊറ്റമല്‍ കുതിരവട്ടം റോഡില്‍ പുലര്‍ച്ചെ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്ന് നാലു പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം നടന്നത്.
എടക്കാട് സ്വദേശി സുമേഷ്, വെള്ളി പറമ്പ് സ്വദേശികളായ അബിത് ,നിഖില്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിലും കാറും പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha

























