Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെതിരെ പുതിയ കേസ് കൂടി? എല്ലാം കല്ലുവെച്ച നുണ, പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടു പോയതിന് മുന്‍പുള്ള ദിവസം മുതല്‍ ദിലീപ് ആശുപത്രിയില്‍ ചികില്‍സയിലെന്ന് പറഞ്ഞത് വ്യാജം, നടന് അടുത്ത കുരുക്കിടാൻ നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

23 JANUARY 2022 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

2017 ഫെബ്രൂവരി പതിനേഴ് ഈ ദിവസം നടന്ന കാര്യത്തെ പറ്റി ഒരു പക്ഷേ എല്ലാവർക്കും ഓർമ്മ കാണില്ല. എന്നാൽ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ പദ്ധതിയിട്ടവർക്ക് ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റത്തതാണ്. കാരണം ഇന്നും ഈ ആക്രമണം ചെയ്തവർ ശിക്ഷ അനുഭവിക്കുന്നുണ്ട്. കുറച്ച് പേർ അതിൽ നിന്നും തലയൂരാൻ ​ഗൂഢമായ ചില പ്രവർത്തനങ്ങളൊക്കെ നടത്തിയെന്ന ആരോപണത്താൽ ഇപ്പോൾ ക്രൈബ്രാഞ്ചിന്റെ ചോദ്യശരങ്ങളെ നേരിടുകയാണ്.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ ദിവസം കേസിലെ പ്രതിയായ നടന്‍ ദിലീപ് എവിടെയായിരുന്നു?
ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായകമാകാവുന്ന ഈ ചോദ്യത്തിന് ക്രൈംബ്രാഞ്ച് ഉത്തരം തേടുകയാണ്. ഈ വിഷയത്തില്‍ പ്രോസിക്യൂഷനെ തെറ്റിധരിപ്പിച്ചതിന് ദിലീപിനെതിരെ പുതിയ കേസ് വരുമെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പുതിയ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോൾ പുരോ​ഗമിക്കുന്നത്.

 

നടിയെ ആക്രമിച്ച കേസിലും ഈ പുതിയ നീക്കം നിര്‍ണ്ണായകമാകും. കേസില്‍ പ്രതിഭാഗം ആയുധമാക്കാന്‍ സാധ്യതയുള്ള ആശുപത്രി ചികില്‍സാ വിഷയത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന നിര്‍ദ്ദേശം പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന സമയം, ആരോപണവിധേയനായ വ്യക്തി മറ്റെവിടെയെങ്കിലുമായിരുന്നെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു ക്രിമിനല്‍ പ്രോസിക്യൂഷനില്‍ പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ടാണ്.

ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതില്‍ നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടി കഴിഞ്ഞു.
ഇതുവച്ച്‌ ദിലീപിനെതിരെ മൂന്നാം കേസ് എടുക്കുന്നത് ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. ഈ തെളിവാണ് വിചാരണയില്‍ ദിലീപ് പ്രധാനമായും ചര്‍ച്ചയാക്കിയത്. ഈ തെളിവിനെ പൊളിക്കനായാല്‍ തന്നെ പുതിയ കേസിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഈ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ആഴ്ച തന്നെ പുതിയ കേസും രജിസ്റ്റര്‍ ചെയ്‌തേയ്ക്കും.

'ആലബൈ' എന്നാണു നിയമത്തില്‍ ഇത്തരം തെളിവുകളുമായുള്ള പ്രതിഭാഗം നീക്കത്തെ പറയുന്നത്. ഫെബ്രുവരി 17നു രാത്രി എട്ടരയ്ക്കും ഒന്‍പതിനും ഇടയിലാണു പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയത്. അതിനു മുന്‍പുള്ള ദിവസം മുതല്‍ നടന്‍ ദിലീപ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായാണു പൊലീസിന്റെ നിലപാട്.

 

14 മുതല്‍ ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളില്‍ 17നു ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുമുണ്ട്.കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് എത്രമാത്രം പ്രധാനമാണെന്ന ചോദ്യം അന്വേഷണ സമയത്ത് ഉയര്‍ന്നിരുന്നു. സംഭവ ദിവസം പകലും രാത്രിയുമായി പല നമ്പറുകളില്‍ നിന്നു ദിലീപ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അപ്പോഴത്തെ ടവര്‍ ലൊക്കേഷനും കേസില്‍ നിര്‍ണായകമാണെന്നു ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപ് ആശുപത്രിയില്‍ ഇല്ലെന്ന് തെളിയിക്കാനുള്ളതെല്ലാം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പുതിയ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.കേസില്‍ 'ആലബൈ' സൃഷ്ടിക്കാന്‍ കുറ്റകൃത്യത്തിനു മുന്‍പുതന്നെ ദിലീപ് ശ്രമിച്ചതിനുള്ള തെളിവായി ഇക്കാര്യം ചര്‍ച്ചയാക്കും. ആശുപത്രി ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ളവരുടെ മൊഴികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപ് ആക്രമണം നടന്ന ദിവസങ്ങളില്‍ ചികിത്സ തേടിയെന്ന് വ്യാജരേഖയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടിനെ തള്ളി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ നേരത്തെ രംഗത്തു വന്നിരുന്നു. ദിലീപിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് ഡോക്ടര്‍ ഹൈദര്‍ അലി പറഞ്ഞിരുന്നു. അപ്പോഴും ചില പ്രത്യേകതകള്‍ ഈ മൊഴിക്കുണ്ടായിരുന്നു.

ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സ തേടിയിരുന്നു. പക്ഷേ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരം ദിലീപ് വീട്ടില്‍ പോയി. മുന്‍പും അസുഖവുമായി അഡ്‌മിറ്റ് ചെയ്യുമ്പോള്‍ വൈകുന്നേരം വീട്ടില്‍ പോകുന്ന പതിവ് ദിലീപിന് ഉണ്ടായിരുന്നുവെന്നു.
പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണ്, വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല എന്നും ഡോ.ഹൈദര്‍ ഡോക്ടര്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends