ചേച്ചിയേയും അനിയത്തിയേയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുപ്പത്തൊന്നുകാരൻ, ഇളയസഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം പുറത്തുവന്നതടെ എല്ലാം കൈയ്യോടെ പൊക്കി, അനിയത്തിയേയും വലയിലാക്കിയത് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങിയതോടെ

കോട്ടയത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി ഇരയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഈ കേസിൽ പോക്‌സോ നിയമപ്രകാരം നീലൂര്‍ നൂറുമല മാക്കല്‍ ജിനു (31)കാരൻ വീണ്ടും അറസ്റ്റിലായി.2019-ലായിരുന്നു ആദ്യ സംഭവം. അന്ന് 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ജിനുവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പമാണ് ജിനു ഇപ്പോള്‍ താമസിക്കുന്നതെങ്കിലും കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരികയാണ്. ഇതിനിടെ, രണ്ടാഴ്ചമുമ്പ് പെണ്‍കുട്ടിയുടെ ഇളയസഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇയാള്‍ തന്നെയാണ് അനിയത്തിയെയും പീഡിപ്പിച്ചതെന്ന് വ്യക്തമായത്.
https://www.facebook.com/Malayalivartha

























