Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അരവിന്റെ ചെവിയിൽ സിനിയുടെ മന്ത്രം; ഞാനൊരു ഒരു വാട്സ്ആപ്പ് അയച്ചിട്ടുണ്ട്; വീട്ടിൽ ചെന്നിട്ട് സാവകാശം തുറന്നാൽ മതി; കല്യാണത്തിന് ഡിസൈനർ വേഷത്തിൻറെ ലിങ്കാവും ആരവ് മനസ്സിലുറപ്പിച്ചു; വീട്ടിലെത്തി ഒരു കുളിയൊക്കെ പാസാക്കി വിവേക് കട്ടിലിലേക്ക് ചരിഞ്ഞു; പ്രതീക്ഷിച്ചപോലെ ലിങ്ക് ഒന്നും കാണുന്നില്ല; മൊബൈൽ ഫോണിൽ സിനിയുടെ നെടുങ്കൻ വാട്സ്ആപ്പ് സന്ദേശം; അവസാനത്തെ വാചകം കണ്ടു വിവേക് ഒന്നമ്പരന്നു; ഒരു സ്റ്റൈലൻ പെണ്ണുകാണലിനെ കുറിച്ച് ഡോ സുൽഫി നൂഹു

23 JANUARY 2022 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

പെണ്ണ് കാണാൻ വന്ന ചെക്കനോട് എച്ച് ഐ വി ടെസ്റ്റ് എടുക്കാൻ പറഞ്ഞ ഒരു ഒരു സ്റ്റൈലൻ പെണ്ണുകാണലിനെ കുറിച്ച് വിവരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു സ്റ്റൈലൻ പെണ്ണുകാണൽ. (കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്ന ചില ആൾക്കാരുമായി സാദൃശ്യം തോന്നിയാൽ യാദൃശ്ചികമല്ല). അപ്പൊ പെണ്ണ് കാണൽ കഥ തുടങ്ങാം. അങ്ങനെ ആ സുദിനം.

ഒരു ഒഫീഷ്യൽ പെണ്ണുകാണൽ. ശരിക്കും പരസ്പരം കണ്ടിട്ട് കൊല്ലം രണ്ടുമൂന്നു കഴിഞ്ഞു! കല്യാണം കഴിക്കാനുള്ള തീരുമാനമെടുത്തിട്ട് പോലും ആറു മാസത്തിലേറെയായി . അച്ഛനും അമ്മയും ഒരുതരത്തിലും വഴങ്ങുന്നില്ല. പെണ്ണിനെന്താ കുറവെന്നുള്ള ചോദ്യത്തിന് അവർക്ക് ഉത്തരമൊന്നുമില്ല .

"ഒറ്റ കുറവേയുള്ളൂ ഓള് കീഴ്ജാതി". അവർ പറയാതെ പറഞ്ഞു. ആരവ് രണ്ടുംകൽപ്പിച്ച് നയം പ്രഖ്യാപിച്ചു. ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും ഞാൻ ഓളെ കെട്ടൂ. അങ്ങനെ പറയുമ്പോ ആരവിന് പഴയ പ്രേംനസീറിന്റെ മുഖഭാവം. രാത്രി ഏറെ വൈകി വീട്ടിലെത്തിയും വീട്ടിൽ നിന്നും തുടർച്ചയായി മാറിനിന്നുമൊക്കെ ശക്തമായ പ്രതിഷേധം കാട്ടി. പ്രതിഷേധ കൊടുങ്കാറ്റിൽ അവസാനം വീട്ടുകാർക്ക് സമ്മതം.

അല്ലേലും അങ്ങനെയല്ലേ വരൂ. ആ സുദിനം. മൂളി പാട്ടൊക്കെ പാടി ആരവ് പെട്ടെന്ന് തയ്യാറായി. കാറിൽ കയറുമ്പോൾ അച്ഛനുമമ്മയും പോലും വളരെ നല്ല മൂഡിൽ. "പാതി ദൂരം നീ ഓടിക്കണം". മുഴുവൻ ദൂരവും കാർ ഓടിക്കാനും ആരവ് തയ്യാർ. സിനിയുടെ വീട്ടിൽ ഗംഭീര സ്വീകരണം. പരസ്പരം ഫോണിൽ അധിക്ഷേപ വർഷം ചൊരിഞ്ഞതിൻറെ ലാഞ്ചന പോലുമില്ല രണ്ടുപേരുടെയും മാതാപിതാക്കൾക്ക്!

"മരണവീട് പോലായിരുന്നു ഇവിടം കഴിഞ്ഞ ദിവസങ്ങളിൽ" സിനിയുടെ അമ്മ പറഞ്ഞു നിർത്തി. "ശരിക്കും പെണ്ണുകാണലൊന്നുമല്ലല്ലൊ, വീട്ടുകാർ തമ്മിൽ കാണുന്ന ചടങ്ങാണല്ലോ" സിനിയുടെ അച്ഛൻറെ വക തമാശ. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അരവിന്റെ ചെവിയിൽ സിനിയുടെ മന്ത്രം. ഞാനൊരു ഒരു വാട്സ്ആപ്പ് അയച്ചിട്ടുണ്ട്. വീട്ടിൽ ചെന്നിട്ട് സാവകാശം തുറന്നാൽ മതി.

കല്യാണത്തിന് ഡിസൈനർ വേഷത്തിൻറെ ലിങ്ക് ആവും ആരവ് മനസ്സിലുറപ്പിച്ചു. "രണ്ടു മൂന്നു ലക്ഷം പൊളിയും" സിനി ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. വീട്ടിലെത്തി ഒരു കുളിയൊക്കെ പാസാക്കി വിവേക് കട്ടിലിലേക്ക് ചരിഞ്ഞു. മൊബൈൽ ഫോണിൽ സിനിയുടെ നെടുങ്കൻ വാട്സ്ആപ്പ് സന്ദേശം . പ്രതീക്ഷിച്ചപോലെ ലിങ്ക് ഒന്നും കാണുന്നില്ല.

ബഡ്ജറ്റിൽ വകയിരുത്തിയ ലക്ഷങ്ങൾ കല്യാണം കഴിഞ്ഞുള്ള യാത്രയ്ക്ക് മാറ്റി വെക്കാം . മനസ്സിൽ ലഡ്ഡു സിനിയുടെ സന്ദേശം ഏതാണ്ട് ഒരു ചെറിയ നോവലിൻറെ അത്ര നീളം വരും. അവസാനത്തെ വാചകം കണ്ടു വിവേക് ഒന്നമ്പരന്നു. ഇത്രയും ടെസ്റ്റ് ചെയ്ത് റിസൾട്ട് ഉടൻ അയക്കണമത്രേ. എച്ച് ഐ വി. എച്ച് ബി എസ് എ ജി. ആൻറി ഹെപ്പറ്റൈറ്റിസ്-സി വൈറസ് എച്ച് എസ് വി. അങ്ങനെ ഒരടുക്ക് ടെസ്റ്റുകൾ. ആരവ് ഗൂഗിൾ ചെയ്തു.

സെക്ഷ്വലി ട്രാൻസ്മിറ്റഡ് അസുഖങ്ങൾ ഇല്ല എന്ന് തെളിയിക്കുവാനുള്ള ടെസ്റ്റുകൾ. ഡിസൈനർ വസ്ത്രത്തിന് ലക്ഷങ്ങൾ പൊളിയും. ഇതിന് ചില ആയിരങ്ങൾ മാത്രം. ആരവിന് വളരെ ആശ്വാസമായി വാട്സാപ്പ് മെസ്സേജിന് ഇങ്ങനെ ഒരു അടിക്കുറിപ്പും. ഞാനെൻറെ ടെസ്റ്റിലെ റിസൾട്ട് മെയിലിൽ അയച്ചിട്ടുണ്ട്. നല്ല സ്ട്രോങ്ങ് ആയ നെഗറ്റീവ്. അവൻ പെട്ടെന്ന് പോസിറ്റീവായി. വളരെ വളരെ പോസിറ്റീവ്. "ഇവൾ തന്നെ എൻറെ പെണ്ണ്". ദെ ലീവ്ഡ് ഹാപ്പിലി യെവർ ആഫ്റ്റർ ആണോ എന്നറിയില്ല. എന്നാലും രണ്ടുപേരെയും പെരുത്ത് ഇഷ്ടമായി. ഡോ സുൽഫി നൂഹു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (52 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends