Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്യങ്ങൾ വളച്ചൊടിക്കരുത്; ഒരു സൂപ്പർ സ്റ്റാറിന്റെയും പിന്തുണയോടെയല്ല ഞാൻ രഹസ്യങ്ങൾ വെളിപ്പെടുത്തിയത്; ആ സൂപ്പർസ്റ്റാർ അടക്കം സിനിമ മേഖലയിലെ അറുപതോളം ആൾക്കാർ വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം കാണിച്ചതിൽ അഭിനന്ദിക്കുകയാണുണ്ടായത്; തുറന്നടിച്ച് ബാലചന്ദ്രകുമാർ

24 JANUARY 2022 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തുന്നതിന്റെ പിന്നിൽ ഒരു സൂപ്പർസ്റ്റാറിന്റെ പിന്തുണയുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. സൂപ്പർ സ്റ്റാറിന്റെ പിന്തുണയോടെയാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തുന്നത് എന്ന തരത്തിലായിരുന്നു വിവരങ്ങൾ പ്രചരിച്ചത്. എന്നാൽ ഈ പ്രചരണത്തെ തൂത്തെറിഞ്ഞു രംഗത്തുവന്നിരിക്കുകയാണ് ബാലചന്ദ്രകുമാർ. കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് ബാലചന്ദ്രകുമാർ തുറന്നടിക്കുകയുണ്ടായി.

ഒരു സൂപ്പർസ്റ്റാറിന്റെയും പിന്തുണ തനിക്കില്ല. ആരെങ്കിലും തനിക്ക് നൽകിയ പിന്തുണയുടെ പുറത്തല്ല പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ ഞാൻ നടത്തിയപ്പോൾ ഒരു സൂപ്പർസ്റ്റാർ തന്നെ അഭിനന്ദിക്കുകയുണ്ടായി. സത്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനാണ് അഭിനന്ദനം ഉണ്ടായത്. അഭിനന്ദനം മാത്രമേ സൂപ്പർസ്റ്റാർ പറഞ്ഞിട്ടുള്ളൂ.

അതൊരിക്കലും പിന്തുണയല്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. സൂപ്പർസ്റ്റാർ മാത്രമല്ല സിനിമാമേഖലയിൽ ഏകദേശം അറുപതോളം വ്യക്തികൾ ഈ വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം കാണിച്ചതിൽ തന്നെ അഭിനന്ദിച്ചെന്നും ബാലചന്ദ്രകുമാർ ചാനൽ ചർച്ചക്കിടെ പറയുകയുണ്ടായി. സൂപ്പർസ്റ്റാറിന്റെ പിന്തുണയുണ്ടെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇതിനിടയിലാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തി ബാലചന്ദ്രകുമാർ കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്തിയത്.

‘മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,’എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത് . ഈ വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് ആ സുപ്പര്‍ താരം എന്ന ചര്‍ച്ചകൾ സിനിമാ ലോകത്ത് സജീവമായി . പിന്നീട് വേറെ തരത്തിലേക്ക് വളച്ചൊടിക്കലുകൾ നടന്നു. അതിനെതിരെ പ്രതികരിച്ചാണ് ബാലചന്ദ്രകുമാർ വീണ്ടും രംഗത്ത് വന്നത്.

അതേസമയം കഴിഞ്ഞ ദിവസം ദിലീപിനെ 11 മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുകക്കൊടുവിൽ ദിലീപ് വീട്ടിലേക്ക് മടങ്ങി .നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെയും ചോദ്യം ചെയ്യുകയായിരുന്നു . ഇന്നും നാളെയും ചോദ്യംചെയ്യൽ തുടരും.  കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ നടന്നത് .

രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8:00 വരെ നീണ്ടു. . 11 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ കൂടെ ചോദ്യം ചെയ്തിരുന്നു. ആലുവയിലെ വസതിയിലേക്ക് ദിലീപ് മടങ്ങിയിരുന്നു . ഒറ്റയ്ക്കും അല്ലാതെയും ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ചോദ്യം ചെയ്യൽ നടന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (51 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends