കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയത്തിന് സമീപം ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയത്തിന് സമീപം ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇളംകാട് മുക്കുളം തേവര്‍കുന്നേല്‍ അനന്ദുവാണ് മരിച്ചത്.
മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് രാവിലെ ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം നടന്നത്.
ലോറിയുടെ അമിതവേഗമാണ് അപകടം സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതോടെ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ്.
"
https://www.facebook.com/Malayalivartha


























