Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് പ്രതികൾക്കും 26 സംഭവങ്ങളിലും തങ്ങളുടേതായ റോളുകൾ ഉണ്ട്; അവരുടെ സാന്നിധ്യം എത്രത്തോളമെന്ന് ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കൂ; പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്; 26 സംഭവങ്ങളിൽ ഉത്തരം തേടുക എന്ന വലിയ ദൗത്യത്തിലേക്ക് ക്രൈംബ്രാഞ്ച്‌

24 JANUARY 2022 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലുമായി നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യുകയാണ്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിനായി നടൻ ഹാജരായി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലാണ് നടക്കുന്നത് . ആദ്യ ദിവസമായ ഇന്നലെ 11 മണിക്കൂറാണ് നടനെയും ഒപ്പമുള്ളവരേയും ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തത്.

26 സംഭവങ്ങളിൽ ഉത്തരം തേടുക എന്ന ദൗത്യമാണ് ക്രൈംബ്രാഞ്ചിനു ഉള്ളത്. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളാണ് അറിയാൻ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളടക്കം ചോദ്യം ചെയ്യാൻ ഉൾപ്പെടുത്തുന്നുണ്ട് .

അഞ്ച് പ്രതികൾക്കും 26 സംഭവങ്ങളിലും തങ്ങളുടേതായ റോളുകൾ ഉണ്ട്.അവരുടെ റോൾ എത്രത്തോളമെന്ന് ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കൂ . പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അന്വേഷണ സംഘം ശ്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിനെ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേകം ചോദ്യംചെയ്തു.

എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. യോഗേഷ് അഗർവാൾ എന്നിവരാണ് ദിലീപിനെ ഒരുമണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമാക്കിയത് .രാവിലെ തയ്യാറാക്കിയ ചോദ്യങ്ങളിൽ മാറ്റംവരുത്തിയ ശേഷമായിരുന്നു ഉച്ചയ്ക്കുശേഷത്തെ ചോദ്യംചെയ്യൽ നടന്നത് . ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്ന് ദിലീപ് വീണ്ടും വീണ്ടും പറയുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ പോലീസ് ഉന്നയിച്ചു .

ആരെയും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയിൽ ജഡ്ജി പറഞ്ഞപ്പോൾപ്പോലും ദൃശ്യം കാണാൻ കൂട്ടാക്കാത്ത ആളാണ് താനെന്നുള്ള മറുപടിയാണ് ദിലീപ് നൽകിയത്. ചോദ്യംചെയ്യൽ തുടങ്ങിയപ്പോൾ 'ഓർമയില്ലെന്ന' മറുപടിനൽകി ഒഴിഞ്ഞുമാറാൻ പ്രതികൾ ശ്രമിച്ചെന്ന വിവരവും ലഭ്യമാകുന്നുണ്ട് . പല നിർണായക ചോദ്യങ്ങൾക്കും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഒരേ മറുപടിയാണു നൽകിയത്.

കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങൾക്കു മാത്രമാണ് ഇവർ മറുപടി നൽകിയത്.രാവിലെ 8.50-നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.അതിനു മുമ്പുതന്നെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ഹാജരായിരുന്നു. മാധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചുവെങ്കിലും ദിലീപും കൂട്ടരും മറുപടിയൊന്നും നൽകാതെയായിരുന്നു മടങ്ങിയത്.

ചോദ്യംചെയ്യലിൽ പ്രതികളുടെ സഹകരണംമാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു . ചോദ്യംചെയ്യലിന്റെ ഫലം നോക്കിയ ശേഷം കൂടുതൽ ആവശ്യങ്ങളുണ്ടെങ്കിൽ കോടതിയെ അറിയിക്കും. സത്യസന്ധമായ അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി . അതിന് എന്തുഫലമുണ്ടാകുമെന്ന് പറയാൻ തങ്ങൾആളല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകുമ്പോൾ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയുംവിധം പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ഇത് വിജയിക്കാതെവന്നാൽ ചോദ്യംചെയ്യലിൽ പ്രതികൾ നടത്തിയ നിസ്സഹകരണം അന്വേഷണ സംഘം ആയുധമാക്കുകയും അതനുസരിച്ച് നീക്കങ്ങൾ നടത്തുകയും ചെയ്യും . കസ്റ്റഡിയിൽ തുടർച്ചയായി ചോദ്യംചെയ്താൽ പ്രതികൾ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (54 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends