ദിലീപ് ഒരു കൊമ്പനാന! സുനിക്ക് നല്ല കുറ്റബോധം..ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നോട് ഒന്നും പറയണ്ടെന്നാണ് അവൻ പറഞ്ഞത്. പറഞ്ഞിട്ടും കാര്യമില്ല. പെട്ടുപോയതാണ്! ഉടനെ എല്ലാം തുറന്ന് പറയും.... പൾസർ സുനിയുടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പടെ അഞ്ചു പ്രതികളുടെയും രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ക്രൈ ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ചെയ്‌തു പോയ തെറ്റിൽ സുനിക്ക് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം തുറന്നു പറയുമെന്ന് അമ്മ ശോഭന പറഞ്ഞു. ജയിലിൽ പോയി സുനിയെ കണ്ട് മടങ്ങവേയാണ് ഒരു സ്വകാര്യ ചാനലിനോട് ശോഭന സംസാരിച്ചത്.
ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നോട് ഒന്നും പറയണ്ടെന്നാണ് അവൻ പറഞ്ഞത്. പറഞ്ഞിട്ടും കാര്യമില്ല. പെട്ടുപോയതാണ് എന്നും പൾസർ സുനി പറഞ്ഞതായി ശോഭന പറഞ്ഞു. ദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുള്ളത് കുറച്ച് അണ്ണാൻ കുഞ്ഞുങ്ങളും. അണ്ണാൻ കുഞ്ഞുങ്ങൾക്ക് കൊമ്പനാനയെ എന്തുചെയ്യാൻ പറ്റുമെന്നും ശോഭന ചോദിച്ചു. കോടതിയിൽ ഇന്ന് രഹസ്യ മൊഴി നൽകുമെന്നും അവർ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂര്‍ത്തിയായതിന് ശേഷമാകണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ച പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. പത്ത് ദിവസത്തിനകം വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
അഞ്ച് സാക്ഷികളില്‍ ചിലര്‍ കോവിഡ് പോസിറ്റീവ് ആയതിനാലും ഒരാള്‍ കേരളത്തിന് പുറത്തായതിനാലും പത്ത് ദിവസം കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തില്‍ വിസ്താരം നടത്തുന്നതിനുള്ള സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യമാണ് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























