Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്

നേരെ ഡല്‍ഹിച്ച് വിളിച്ചാലോ... ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് ബിരുദം നല്‍കണമെന്ന ഗവര്‍ണറുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് നാണം കെടുത്തി; ഇപ്പോഴിതാ നിര്‍ണായക ലോകായുക്ത ഫയല്‍ ഗവര്‍ണറുടെയടുത്ത്; ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ്; കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു

26 JANUARY 2022 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ഡി ലിറ്റ് ബിരുദം നല്‍കണമെന്ന ഗവര്‍ണറുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് നാണം കെടുത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ ലോകായുക്തയുടെ നിര്‍ണായക ഫയല്‍ ഗവര്‍ണറുടെയടുത്താണ്. അതില്‍ ഒപ്പ് വയ്ക്കണമോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും.

ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി. ലോകായുക്തയെ നിര്‍ജീവമാക്കുന്നതു മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസ് പരിഗണിക്കുന്നതിനാലാണെന്നും ആരോപിച്ചു.

ലോകായുക്ത പദവിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരുന്നവര്‍ക്കു പകരം ഇനി ഹൈക്കോടതി ജഡ്ജിയായാലും മതിയെന്നാണു സര്‍ക്കാര്‍ തീരുമാനം. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അംഗങ്ങള്‍. എന്നാല്‍, ഇത്രയും ഗൗരവമുള്ള ഭേദഗതി പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. അടുത്തമാസം പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതു ദുരൂഹമാണെന്നും ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ ലോകായുക്തയുടെ മുന്നിലുള്ളത് 5 കേസുകളാണ്. ഇവയില്‍ ചിലതില്‍ ഉടന്‍ തീര്‍പ്പുണ്ടാകാനും സാധ്യതയുണ്ട്. ഈ കേസുകളില്‍ ലോകായുക്തയുടെ തീര്‍പ്പ് എതിരായാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 മന്ത്രിമാര്‍ പ്രതിക്കൂട്ടിലാകും. സഭയില്‍ ചര്‍ച്ചയ്ക്കു വച്ചു നിയമമാക്കാന്‍ നില്‍ക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഈ കേസുകളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ് എന്നാണ് പ്രതിപക്ഷ ആരോപണം.

ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതാണ് 3 കേസുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായിരുന്ന എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി.ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീന്‍, കെ.രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണന്‍, സി.രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ജി.സുധാകരന്‍, പി.തിലോത്തമന്‍, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിയായിരുന്ന വി.എസ്.സുനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ അദ്ദേഹം കേസില്‍ നിന്ന് ഒഴിവായി.

വെറും 50 രൂപയുണ്ടെങ്കില്‍ കേസ് ഫയല്‍ ചെയ്യാം. വക്കീല്‍ ഫീസ് നല്‍കാന്‍ പണമില്ലെങ്കില്‍ സ്വന്തമായി വാദിക്കാം. ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അവരുടെ പദവി ദുരുപയോഗിച്ച് അഴിമതിക്കു ശ്രമിച്ചാല്‍ അതിനെതിരെ ഏതു സാധാരണക്കാരനും ഓടിയെത്തി പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ലോകായുക്ത. നിലവില്‍ എണ്ണൂറോളം കേസുകളാണ് തീര്‍പ്പു കല്‍പിക്കാനുള്ളത്. ലോകായുക്തയുടെ പല ഉത്തരവുകളും നടപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തയാറാകാറില്ലെന്നാണു വസ്തുത. എന്നാല്‍, കെ.ടി.ജലീല്‍ രാജിവച്ചതു പോലെ ലോകായുക്തയുടെ കണ്ടെത്തലുകള്‍ പലതും ഉന്നതരുടെ ഇറങ്ങിപ്പോക്കിനു കാരണമാകുമെന്നതാണ് ഈ സംവിധാനം ഇപ്പോഴും ജനങ്ങളില്‍ പ്രതീക്ഷ പകരുന്നത്.

അതേസമയം ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ നിലവിലെ ലോകായുക്ത നിയമത്തിലുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വ്യവസ്ഥയാണു കേരളത്തില്‍ ലോകായുക്തയ്ക്ക് ഉള്ളത്. കെ.ടി.ജലീലിന്റെ രാജിയും മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനുമെതിരായ പരാതിയുമായി ഭേദഗതി ഓര്‍ഡിന്‍സിനു ബന്ധമില്ല. ഭരണഘടനയ്ക്കു വിധേയമായ നടപടിയാണിത്.

എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ലോകായുക്തയെ ഭരണഘടനാനുസൃതമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഹൈക്കോടതിയുടെ 2 വിധികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിര്‍ദേശം നല്‍കാന്‍ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളൂവെന്നും മന്ത്രി പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറക്കമില്ലാതെ ISRO  (7 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (14 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (29 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (31 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (32 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (38 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (47 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (59 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

Malayali Vartha Recommends