Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇൻഷ്വറൻസ് കമ്പനി പാപ്പരായാലും പ്രശ്നമൊന്നും ഇല്ല; മറ്റേതെങ്കിലും കമ്പനി ഏറ്റെടുത്തുകൊള്ളും എന്നെല്ലാം പറഞ്ഞ് പോളിസി ഉടമസ്ഥരെ സമാധാനിപ്പിക്കാൻ നോക്കുന്നത്; ഇന്ത്യയിലെ 42 കോടി പോളിസി ഉടമസ്ഥർ സ്വയം പ്രതിരോധിക്കുന്നതിനു മുന്നോട്ടുവന്നാൽ എൽഐസിയേയും രക്ഷിക്കാം; തങ്ങളുടെ ഭാവി താൽപ്പര്യങ്ങളെയും സംരക്ഷിക്കാം; എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ ഇരകൾ 42 കോടി വരുന്ന പോളിസി ഉടമസ്ഥരായിരിക്കുമെന്ന തോമസ് ഐസക്കിന്റെ വാദത്തിനെതിരെ വന്ന മറുവാദങ്ങൾ

26 JANUARY 2022 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ ഇരകൾ 42 കോടി വരുന്ന പോളിസി ഉടമസ്ഥരായിരിക്കുമെന്ന തോമസ് ഐസക്കിന്റെ വാദത്തിനെതിരെ വന്ന മറുവാദങ്ങൾ മൂന്നാണ്. അത് എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ ഇരകൾ 42 കോടി വരുന്ന പോളിസി ഉടമസ്ഥരായിരിക്കുമെന്ന എന്റെ വാദത്തിനെതിരെവന്ന മറുവാദങ്ങൾ മൂന്നാണ്.

10 ശതമാനം ഓഹരിയല്ലേ വിൽക്കുന്നുള്ളൂ. അതിനെ സ്വകാര്യവൽക്കരണമെന്നു വിശേഷിപ്പിക്കുന്നത് എന്തിന്? 49 ശതമാനം ഓഹരി വിൽക്കാൻ ഇപ്പോൾ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ 10 ശതമാനം എന്നു മാത്രം. ഇപ്പോൾ ശക്തിയായി എതിർത്താൽ സ്വകാര്യവൽക്കരണത്തെ പ്രതിരോധിക്കാം.

പോളിസി ഉടമസ്ഥർക്ക് ബോണസ് ഇല്ലാതാകുന്ന പ്രശ്നമില്ല. കാരണം സ്വകാര്യ കമ്പനികളും ബോണസ് നൽകുന്നുണ്ട് എന്നതാണ് രണ്ടാമത്തെ വാദം. ഇതിനു ഞാൻ വളരെ വിശദമായി മറുപടി നൽകിക്കഴിഞ്ഞു. പാർട്ടിസിപ്പേറ്റിംഗ് പോളിസികൾ എൽഐസിയുടെ പ്രത്യേകതയാണ്. സ്വകാര്യ കമ്പനികൾക്ക് ഇതു വളരെ ചെറിയൊരു ശതമാനമേ വരൂ. പാശ്ചാത്യരാജ്യങ്ങളിൽ ഇല്ലായെന്നുതന്നെ പറയാം.

പാർട്ടിസിപ്പേറ്റിംഗ് പോളിസികൾക്കാണ് ബോണസ് ബാധകം. സ്വകാര്യമേഖല കടന്നുവന്നപ്പോൾ തന്നെ ബോണസ് ശതമാനം 95-ൽ നിന്നും 90-ശതമാനമാക്കി കുറച്ചു. അവരുടെ മേധാവിത്വം വരുന്നതോടെ ഇത് ഇനിയും കുത്തനെ കുറയും. കാരണം ഓഹരി ഉടമസ്ഥരുടെ ലാഭം പരമാവധിയാക്കുകയാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം.

അപ്പോഴാണ് മൂന്നാമത്തെ വാദം വരുന്നത്. എൽഐസിയിൽ സ്വകാര്യ ഉടമസ്ഥർ വരുന്നതോടെ ഇൻഷ്വറൻസുകൾക്ക് ഇതുവരെ ലഭിച്ചുവന്നിരുന്ന സർക്കാർ ഗ്യാരണ്ടി ഇല്ലാതാകും. ഇത് പോളിസി ഉടമകളുടെ ഇന്നുള്ള സുരക്ഷ ഇല്ലാതാക്കും. ഇതിനുള്ള മറുവാദം കമന്റ് ബോക്സിൽ വന്നത് ഇങ്ങനെയാണ്:

“അമേരിക്കയിൽ 82 കമ്പനി പൂട്ടി... 3 എണ്ണത്തിൽ കൂടുതൽ കാണാനില്ല അതും പോളിസി ഹോൾഡർക്ക് 5 പൈസ നഷ്ടം വന്നില്ല ഉദാഹരണത്തിന് എക്സിക്യൂട്ടീവ് ഇൻഷുറൻസ് കമ്പനി കലിഫോർണിയ... പൂട്ടിയപ്പോൾ ബന്ധുത സ്വിസ് റീ ഏറ്റെടുത്തു...”

ഇൻഷ്വറൻസ് കമ്പനികൾ പൊളിയുന്നതിനു തെളിവ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ അമേരിക്കൻ ഇൻഷ്വറൻസ് ഗ്രൂപ്പ് 2008-ൽ പൊളിഞ്ഞതിന്റെ വിശദീകരണം നൽകിയിരുന്നു. അതിനപ്പുറം എന്തുവേണം?

 1991 മുതൽ 2020 വരെയുള്ള കാലത്ത് പൊളിഞ്ഞ അമേരിക്കയിലെ ഓരോ ഇൻഷ്വറൻസ് കമ്പനിയുടെ പേരും സംസ്ഥാനവും ലഭ്യമാണ്. National Organization of Life & Health Insurance Guaranty Associations-ന്റെ ഔദ്യോഗിക കണക്കാണ്.

 1999-നും 2016-നും ഇടയ്ക്ക് പാപ്പരാവുകയോ അതിന്റെ വക്കിലെത്തുകയോ ചെയ്ത 180 സംഭവങ്ങൾ യൂറോപ്പിലെ 31 രാജ്യങ്ങളിൽ ഉണ്ടായി. ഇതിൽ 83 കമ്പനികൾ ലൈഫ് ഇൻഷ്വറൻസ് നടത്തുന്നവയാണ്. ഞാൻ കള്ളം പറയുന്നുവെന്നു പറഞ്ഞതുകൊണ്ടാണ് ഇത്ര വിശദമായി തെളിവുകൾ നൽകുന്നത്.

പക്ഷെ വിമർശകൻ അഡ്വാൻസായി ജാമ്യം എടുത്തിട്ടുണ്ട്. ഒരു ഇൻഷ്വറൻസ് കമ്പനി പാപ്പരാകുമ്പോൾ മറ്റേതെങ്കിലും കമ്പനിയിൽ ലയിപ്പിക്കും അല്ലെങ്കിൽ ഏറ്റെടുക്കും. അതുകൊണ്ട് പേടിക്കേണ്ടെന്നാണ്. പാപ്പരായി കഴിഞ്ഞ കമ്പനി ഏറ്റെടുത്താൽ എന്നാണ് അതിന്റെ ഇടപാടുകാർക്ക് പണം കിട്ടുകയെന്ന് അറിയുമോ? നമ്മുടെ നാട്ടിൽ പാലാ സെന്റർ ബാങ്കിലെ ഡെപ്പോസിറ്റേഴ്സിനു മുഴുവൻ പണം തിരിച്ചുകിട്ടി. പക്ഷെ അഞ്ചുപതിറ്റാണ്ട് എടുത്തൂവെന്നു മാത്രം.

AIG-യെ രക്ഷിക്കാൻ 250 ബില്യൺ ഡോളർ അമേരിക്കൻ സർക്കാർ പമ്പ് ചെയ്ത് രക്ഷിച്ചൂവെന്നുള്ളത് ശരി. പക്ഷെ അതിനുമുമ്പ് തകർന്ന ന്യൂ സെഞ്ച്വറി ഫിനാൻഷ്യൽ, അമേരിക്കൻ ഹോം മോഡ്ഗേജ്, ലേമാൻ ബ്രദേഴ്സ്, മെറിൽ ലിഞ്ച് തുടങ്ങിയ കമ്പനികളെ രക്ഷിക്കാൻ ആരും എത്തിയിരുന്നില്ലല്ലോ. എഐജി കൂടി തകർന്നാൽ അമേരിക്കൻ സമ്പദ്ഘടന പിടികിട്ടാക്കയത്തിലേയ്ക്കു പോകുമെന്നു വന്നപ്പോഴാണ് രക്ഷാകവചവുമായി ഇറങ്ങിയത്.

ഈ അനുഭവമുള്ളപ്പോഴാണ് ഇൻഷ്വറൻസ് കമ്പനി പാപ്പരായാലും പ്രശ്നമൊന്നും ഇല്ല. മറ്റേതെങ്കിലും കമ്പനി ഏറ്റെടുത്തുകൊള്ളും എന്നെല്ലാം പറഞ്ഞ് പോളിസി ഉടമസ്ഥരെ സമാധാനിപ്പിക്കാൻ നോക്കുന്നത്. ഇന്ത്യയിലെ 42 കോടി പോളിസി ഉടമസ്ഥർ സ്വയംപ്രതിരോധിക്കുന്നതിനു മുന്നോട്ടുവന്നാൽ എൽഐസിയേയും രക്ഷിക്കാം. തങ്ങളുടെ ഭാവി താൽപ്പര്യങ്ങളെയും സംരക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (29 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (32 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (58 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends