Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊല്ലാപ്പിലായി മന്ത്രി അഹമ്മദ് ദേവര്‍കോവിൽ..!!..ദേശീയ പതാക ഉയർത്തിയത് തല കീഴായി, റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പിഴവ് വരുത്തി ദേശീയ പതാകയോട് അനാദരവ് കാട്ടിയതിൽ അന്വേഷണം...

26 JANUARY 2022 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

രാജ്യം എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ്. കേരളത്തിലും വിവിധയിടങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ന‌ടക്കുകയുണ്ടായി. എന്നാൽ കാസര്‍കോഡ് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പിഴവ് വരുത്തി
ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവമാണ് ഉണ്ടായത്. ആഘോഷത്തിന്റെ ഭാ​ഗമായി ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് കാസര്‍ഗോഡ് പതാക ഉയര്‍ത്തിയത്. ഇതാണ് ഇപ്പോൾ ആകെ മന്ത്രിക്ക് പൊല്ലാപ്പായി മാറിയത്. പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് ദേശീയ പതാക തലകീഴായാണ് ഉയര്‍ത്തിയതെന്ന പിഴവ് ശ്രദ്ധയില്‍പെട്ടത്.

മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ഉടന്‍ തന്നെ പതാക മാറ്റി ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തരത്തിൽ പിഴവ് വരുത്തിയതിൽ

ജില്ലാ പോലീസ് മേധാവിയെ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. പതാക ശരിയായ രീതിയില്‍ മാറ്റി ഉയര്‍ത്തിയ ശേഷമാണ് മറ്റു ചടങ്ങുകളിലേക്ക് കടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

പതാക ഉയര്‍ത്തുന്നതിന് മുമ്പ് ട്രയല്‍ റണ്‍ നടത്തി പിഴവുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥാര്‍ക്കാണെന്നും മന്ത്രി നിശ്ചിത സമയത്ത് പതാക ഉയര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കാസർകോട് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡി എമ്മിനെയും ജില്ല പൊലീസ് മേധാവിയെയും മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു.

തുടർന്ന് എഡിഎം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എസ്.പിക്കായിരിക്കും അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു. കലക്ടറുടെ ചുമതലയുള്ള എഡിഎം എ.കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

 

എന്നാൽ ഇത്തരത്തിൽ പിഴവ് നേരത്തേയും സ്വാതന്ത്ര്യദിനത്തില്‍ സംഭവച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പതാക തല കീഴായി ഉയര്‍ത്തിയത് വിവാദത്തിലായിരുന്നു. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോഴാണ് ഇത്തരത്തില്‍ അബദ്ധം സംഭവിച്ചത്. പതാക ഉയര്‍ത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു.

എന്നാല്‍ മുഴുവനായും ഉയര്‍ത്തുന്നതിന് മുന്നെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തുകയാണ് ഉണ്ടായാത്. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചങ്ങില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായാണ് പതാക ഉയര്‍ത്തിയതെന്ന് നേതാക്കള്‍ക്ക് മനസിലായത്. ഉടന്‍ തന്നെ പതാക തിരിച്ചിറക്കി ശരിയായ രീതിയിൽ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (18 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (21 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (47 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (53 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (59 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends