മധുവിന്റെ കേസ് വാദിക്കാൻ കോടതിയിൽ സർക്കാർ വക സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലത്രേ; കേസ് വിളിക്കുമ്പോഴൊന്നും ആൾ ഹാജരില്ല; അതിനെന്താണ് കാരണം എന്ന് കോടതി തന്നെ സർക്കാരിനോട് ചോദിക്കുന്നു; ആൾ ഇല്ലാഞ്ഞിട്ടാവും; ഉണ്ടായിരുന്നെങ്കിൽ സർക്കാർ തീർച്ചയായും ഒരാളെ അയച്ചേനേ; സർക്കാരിന്റെ ആദിവാസി സ്നേഹം നമുക്ക് അറിയാവുന്നതാണല്ലോ; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

സർക്കാരിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ രംഗത്ത്‌വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരള സർക്കാരിന്റെ ആദിവാസി സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. ചെറുപ്പക്കാരായ ചിലർ ക്രൂരമായി മർദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിനെ ഓർമ്മയില്ലേ? മധുവിന്റെ കേസ് വാദിക്കാൻ കോടതിയിൽ സർക്കാർ വക സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലത്രേ.
കേസ് വിളിക്കുമ്പോഴൊന്നും ആൾ ഹാജരില്ല. അതിനെന്താണ് കാരണം എന്ന് കോടതി തന്നെ സർക്കാരിനോട് ചോദിക്കുന്നു. ആൾ ഇല്ലാഞ്ഞിട്ടാവും. ഉണ്ടായിരുന്നെങ്കിൽ സർക്കാർ തീർച്ചയായും ഒരാളെ അയച്ചേനേ. സർക്കാരിന്റെ ആദിവാസി സ്നേഹം നമുക്ക് അറിയാവുന്നതാണല്ലോ. അല്ലേ എന്ന് പരിഹസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം മനുഷ്യ മനസ്സാക്ഷിയെ കരയിപ്പിച്ച ഒരു സംഭവമായിരുന്നു അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം തല്ലി കൊന്നത്. കഴിഞ്ഞദിവസം ഈ കേസ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകൻ മധുവിന് വേണ്ടി ഹാജരായില്ല. ഈ കാര്യത്തിൽ കോടതി സർക്കാരിനെ കുടയുന്ന സാഹചര്യം ഉണ്ടായി. അട്ടപ്പാടിയിലാണ് ആൾക്കൂട്ട മർദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.
മധുവിന്റെ കേസിൽ സർക്കാർ അഭിഭാഷകൻ എവിടെയെന്നു കോടതി ചോദിക്കുകയുണ്ടായി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായില്ലായിരുന്നു. മണ്ണാർക്കാട് പട്ടികജാതി വർഗ സ്പെഷൽ കോടതി ആണ് നിർണ്ണായക ചോദ്യം ചോദിച്ചത്. അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ കേസ് പരിഗണിക്കുന്നതു മാർച്ച് 26ലേക്കു മാറ്റിയിരിക്കുകയാണ്.
മധു മരിച്ചു 4 വർഷം തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇത് വരെ വിചാരണ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടി കാണിച്ച് കേസ് ഒഴിയാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു കത്തു നൽകിയിരുന്നതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























