Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതുപോലെ ഭക്ഷണം കഴിച്ചാൽ കാര്യമായി അസുഖം ഉണ്ടാവില്ല എന്നും എത്ര പ്രായം ആയാലും എന്നും യുവത്വം, എനർജി, സ്റ്റാമിന നിലനിർത്തുവാൻ ആകും എന്നാണു എന്റെ തിയറി; ഇങ്ങനെ ഒക്കെ ആണെങ്കിലും, പുറത്തു പോയാൽ ആ ഹോട്ടലിൽ എന്തൊക്കെ ഉണ്ടോ അതൊക്കെ കഴിക്കും; ആരോഗ്യ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

26 JANUARY 2022 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

സന്തോഷ് പണ്ഡിറ്റ് തൻറേതായ കാഴ്ച്ചപ്പാടുകൾ ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു ആരോഗ്യ നിരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ ആരോഗ്യ നിരീക്ഷണം .എന്റെ ഭക്ഷണ രീതിയെ കുറിച്ച് നിരവധി കൂട്ടുകാർ മെസ്സജർ മുഖേന ചോദിക്കുന്നത് ശ്രദ്ധയിൽ പെട്ടു . അതിനു എല്ലാവർക്കും ഉള്ള ഉത്തരം .

കഴിയുന്നതും ഫൈബർ (നാരു)അടങ്ങിയ ഭക്ഷണം ആണ് കഴിക്കുവാൻ ശ്രമിക്കുക . ദിവസവും പ്രായപൂർത്തിയായ ഒരാൾ 35 ഗ്രാം ഫൈബർ കഴിക്കണം എന്നാണു ഞാൻ മനസ്സിലാക്കിയത് . മദ്യം , പുകവലി , ലഹരി തീരെയില്ല . രാവിലെ കഴിയുന്നതും ആപ്പിൾ , മാതള നാരങ്ങാ , ഒരു ഗ്ലാസ് പാല് കഴിക്കും . ഇടയിൽബദാം (20 എണ്ണം ), പിസ്താ (15 എണ്ണം ), വാൾനട്ട് (ഒരു കുഞ്ഞു പിടി ), അണ്ടി പരിപ്പ് , ഉണക്ക മുന്തിരി, കാരക്ക എന്നിവ കഴിക്കും . കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു കഴിക്കും .

രു നേരം ബസ്മതി ചോറ് . തക്കാളി , മറ്റു പച്ചക്കറികൾ വെച്ച് തേങ്ങാ ഇല്ലാതെ ഒരു കറിയും . വെളുത്തുള്ളി അച്ചാർ . ഇഞ്ചി , നാരങ്ങാ പിഴിഞ്ഞും കഴിക്കും . മാങ്ങാ അച്ചാറും ഇഷ്ടമാണ് . ഒരു നേരം ഓട്സ് കഞ്ഞി . അതിലും , പാലിലും എല്ലാം കറുപെട്ടി ആണ് പഞ്ചാസാരക്ക് പകരം ഉപയോഗിക്കുന്നെ .. ഓട്സ് കഞ്ഞിയിൽ പരമാവധി സുഗന്ധ ദ്രവ്യങ്ങൾ ഇടും . ഏലക്കായി സാധാരണ ബിരിയാണിക്ക് ഇടുന്ന എല്ലാം ഇടും .

ഇടയ്ക്കു മാങ്ങാ , പഴങ്ങൾ കഴിക്കും . കാരറ്റ് , ബീറ്ററൂട് ഇഷ്ടം . പരമാവധി കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കും . അരി ഭക്ഷണം , എണ്ണയുള്ള ഭക്ഷണം , കൊഴുപ്പു , പഞ്ചസാര അടങ്ങിയ ഭക്ഷണം കുറച്ചേ കഴിക്കൂ . നമ്മുടെ മൊത്തം നീളത്തിൽ നിന്നും ശരാശരി 100 കുറച്ചാൽ നമ്മുടെ തൂക്കം വെയിറ്റ് വരണം എന്നാണു എന്റെ ചിന്ത . (Eg.. 170 cm നീളമുള്ള ആൾക്ക് പരമാവധി 70 Kg തൂക്കം വരാവൂ ..) അതുപോലെ മൊത്തം നീളത്തിന്റെ പകുതി ആകണം വയറിന്റെ ചുറ്റളവ് എന്നും ചിന്തിക്കുന്നു .

(അതായത് മൊത്തം നീളം 170 cm ആണെങ്കിൽ നിങ്ങളുടെ വയറിന്റെ പൊക്കിൾ കൊടിയുടെ ചുറ്റും പിടിച്ചാൽ 170÷2= 85cm വരാവൂ എന്നർത്ഥം .) ഇതിൽ വളരെ കൂടിയാലും , വളരെ കുറഞ്ഞാലും പ്രശ്നമാകും എന്നാണു ഞാൻ മനസ്സിലാക്കിയത് . അതിനാൽ വീട്ടിലെ വൈഗിംഗ് മെഷീൻ വെച്ച് ദിവസവും തൂക്കം നോക്കും . വയറു ദിവസവും ചുറ്റിപിടിച്ചു അളന്നു നോക്കും . കൂടെ 45 മിനിറ്റ് എക്സ്സൈസ് ചെയ്യണം എന്ന് ആഗ്രഹിക്കും .

പക്ഷെ ഒരു മടിയൻ ആയതിനാൽ വെറും 20 മിനുറ്റ് മാത്രമേ എക്സ്സൈസ് ചെയ്യൂ . പരമാവധി രാവിലെ മുതൽ രാത്രി വരെ കൈകളിൽ ചിന്മുദ്ര പിടിക്കും . ദിവസവും രണ്ടു മണിക്കൂർ ധ്യാനിക്കും .(2000 തവണ "ഹരേ രാമാ" മന്ത്രം ജപിച്ചാൽ രണ്ടു മണിക്കൂർ ആകും .. എഴുതി വെച്ചാണ് ജപിക്കുക .) വയറു കൂടിയാൽ കാണുവാൻ ഒരു ലുക്ക് ഉണ്ടാവില്ല എന്നാണു ചിന്ത . പിന്നെ പെണ്ണുങ്ങൾ ഒന്നും നമ്മളെ നോക്കില്ല .

(അല്ലെങ്കിലേ പെണ്ണുങ്ങൾ ഒന്നും നോക്കുന്നില്ല . പിന്നെ വയറും കൂടി ചാടിയാൽ എന്താവും അവസ്ഥ .) ഇതുപോലെ ഭക്ഷണം കഴിച്ചാൽ കാര്യമായി അസുഖം ഉണ്ടാവില്ല എന്നും , എത്ര പ്രായം ആയാലും എന്നും യുവത്വം , എനർജി , സ്റ്റാമിന നിലനിർത്തുവാൻ ആകും എന്നാണു എന്റെ തിയറി .

ഇങ്ങനെ ഒക്കെ ആണെങ്കിലും , പുറത്തു പോയാൽ ആ ഹോട്ടലിൽ എന്തൊക്കെ ഉണ്ടോ അതൊക്കെ കഴിക്കും . ഒരു ദിവസം ഒരു സ്പൂൺ എണ്ണ മാത്രമേ കഴിക്കൂ എന്ന ശപഥം മറക്കും എന്ന് അർഥം . (വാൽകഷ്ണം .. ഞാൻ ഒരു ഡോക്ടർ അല്ല. മെഡിക്കൽ സയൻസ് പഠിച്ചിട്ടില്ല . അതിനാൽ എന്റെ ഭക്ഷണ രീതികൾ അനുകരിക്കുന്നവർ സ്വന്തം റിസ്കിൽ അത് ചെയ്യുക. എനിക്ക് ഒന്നിനും യാതൊരു ഉത്തരവാദിത്വവും ഇല്ല . പക്ഷെ എന്റെ അനുഭവത്തിൽ ഈ ഭക്ഷണ രീതി അടിപൊളിയാണ് ..)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (20 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (23 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (49 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (55 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends