Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ വിവേചനങ്ങളും അവസാനിപ്പിച്ച്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് സമാധാന പൂര്‍ണമായിട്ടുള്ള സാമൂഹ്യാവ്യവസ്ഥ സൃഷ്ടിച്ച് നമ്മുടെ രാജ്യത്തെ ഒരു മനോഹര റിപ്പബ്ലിക്കും ജനാധിപത്യ രാഷ്ട്രവുമാക്കി മാറ്റാന്‍ പ്രയത്‌നിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം; മതപരമോ, ജാതിപരമോ, വര്‍ണപരമോ ആയ വ്യത്യാസങ്ങള്‍ ഈ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം കാലം റിപ്പബ്ലിക്കിന്റെ അര്‍ത്ഥം സാര്‍ഥകമാകുന്നില്ലെന്ന് കെ കെ ഷൈലജ ടീച്ചർ

26 JANUARY 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

കെ കെ ഷൈലജ ടീച്ചർ റിപ്പബ്ലിക് ദിനത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. അതുകൊണ്ട് എല്ലാ വിവേചനങ്ങളും അവസാനിപ്പിച്ച്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് സമാധാന പൂര്‍ണമായിട്ടുള്ള സാമൂഹ്യാവ്യവസ്ഥ സൃഷ്ടിച്ച് നമ്മുടെ രാജ്യത്തെ ഒരു മനോഹര റിപ്പബ്ലിക്കും ജനാധിപത്യ രാഷ്ട്രവുമാക്കി മാറ്റാന്‍ പ്രയത്‌നിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നാണ് ടീച്ചർ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനമാണ് 1950 ജനുവരി 26 നാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതും ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതും. റിപ്പബ്ലിക് എന്നാല്‍ ജനായത്ത ഭരണം എന്നാണര്‍ത്ഥം. തീരുമാനമെടുക്കാനുള്ള കഴിവ് ജനങ്ങളില്‍ നിക്ഷിപ്തമാവുകയും ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭരണം നടത്തുന്ന സ്ഥിതിയുമാണ് ഉള്ളത്.

എന്നാല്‍ റിപ്പബ്ലിക്കിന്റെ ആര്‍ത്ഥം പൂര്‍ണമാവണമെങ്കില്‍ പൂര്‍ണ ജനാധിപത്യം ജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കണം. ഇന്ത്യയിലെ ഗവണ്‍മെന്റ് പൂര്‍ണമായ ജനാധിപത്യം ഇന്ത്യയിലെ ജനങ്ങള്‍ ഉറപ്പുവരുത്താന്‍ തയ്യാറാവുമ്പോള്‍ മാത്രമേ റിപ്പബ്ലിക്കിന്റെ അര്‍ത്ഥം പൂര്‍ണമാവുന്നുള്ളു. ജനാധിപത്യമെന്നാല്‍ പൗരന്‍മാരുടെ അവസരസമത്വം എന്നാണര്‍ത്ഥമാക്കുന്നത്.

എല്ലാവര്‍ക്കും ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും, ജോലിയും, കൂലിയും സമാധാനപൂര്‍ണമായ ജീവിതചവും, ജാതി-മത ഭേതമില്ലാത്ത സമത്വവും, ഭരണഘടന അനുശാസിക്കുന്നതുപോലെ പകര്‍ന്നുനല്‍കാന്‍ കഴിയുമ്പോള്‍ മാത്രമേ റിപ്പബ്ലിക്ക് യാഥാര്‍ഥ്യമാവുകയുള്ളു. നമ്മുടെ രാജ്യത്തിന്റെ നീണ്ട എഴുപത് വര്‍ഷത്തെ റിപ്പബ്ലിക്ക് ചരിത്രം പൂര്‍ണമായും തൃപ്തികരമാണെന്ന് പറയാന്‍ കഴിയില്ല.

മതപരമോ, ജാതിപരമോ, വര്‍ണപരമോ ആയ വ്യത്യാസങ്ങള്‍ ഈ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം കാലം റിപ്പബ്ലിക്കിന്റെ അര്‍ത്ഥം സാര്‍ഥകമാകുന്നില്ല എന്നാണ് പറയേണ്ടത്. എങ്കിലും ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുകയും ഇന്ത്യയ്ക്കായി ഒരു സ്വതന്ത്ര്യ ഭരണഘടന എഴുതി തയ്യാറാക്കുകയും ആ ഭരണഘടനയില്‍ ലിംഗ, ജാതി, വര്‍ണ, ഭേതമില്ലാതെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സമത്വം ഉദ്‌ഘോഷിക്കുകയും ചെയ്തു എന്നത് മഹത്തായ ഒരു കാര്യമാണ്.

മാത്രമല്ല നമ്മുടെ രാജ്യം ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമായിരിക്കുമെന്ന് നാം പ്രഖ്യാപിക്കുകയും ചെയ്തു. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ ആവശ്യമായ പരിശ്രമങ്ങളാണ് നാം നടത്തേണ്ടത്. അത് ലംഘിക്കപ്പെടുന്ന എല്ലായിടങ്ങളിലും ഇന്ത്യന്‍ പൗരന്‍മാരുടെ ശ്രദ്ധ പതിയണം. പൂര്‍ണ ജനാധിപത്യവും പൂര്‍ണമായും ഒരു റിപ്പബ്ലിക്കാണെന്ന അവസ്ഥയും നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

അതുകൊണ്ട് എല്ലാ വിവേചനങ്ങളും അവസാനിപ്പിച്ച്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് സമാധാന പൂര്‍ണമായിട്ടുള്ള സാമൂഹ്യാവ്യവസ്ഥ സൃഷ്ടിച്ച് നമ്മുടെ രാജ്യത്തെ ഒരു മനോഹര റിപ്പബ്ലിക്കും ജനാധിപത്യ രാഷ്ട്രവുമാക്കി മാറ്റാന്‍ പ്രയത്‌നിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (18 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (21 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (47 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (53 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (59 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends