ഈ സ്ഥലം ഏതാണെന്ന് പറയാമോ? അമേരിക്കയിൽ പോയപ്പോൾ എടുത്ത ഫോട്ടോയ്ക്ക് കീഴെ അശ്ലീല കമന്റ്; ചുട്ട മറുപടിയുമായി സുബി സുരേഷ്

മിനി സ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന താരമാണ് സുബി സുരേഷ് . സിനിമാല എന്ന കോമഡി പരമ്പരയും സുബി അവതരിപ്പിച്ച സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. അമേരിക്കയിൽ പോയപ്പോൾ സുബി എടുത്ത ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കു വച്ചിരുന്നു. എന്നാൽ ഈ ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടയാള്‍ക്ക് സുബി നല്‍കിയത് ചുട്ട മറുപടിയാണ്.
മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായി. ഈ സ്ഥലം ഏതാണെന്ന് പറയാമോയെന്നാണ് ഫോട്ടോയ്ക്ക് സുബി ക്യാപ്ഷന്‍ നല്‍കിയത്. ‘നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്’ എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. ഈ കമന്റിന് താഴെ ‘ഉമ്മയ്ക്ക് സുഖമല്ലേ’ എന്നാണ് സുബി മറുപടി കൊടുത്തത് .
പിന്നീട് യുവാവ് കമന്റ് ഡിലീറ്റാക്കി. പക്ഷേ ഇതിനോടകം കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുവാൻ തുടങ്ങി. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ഇത് പോലെ മറുപടി നല്‍കണമെന്നാണ് ആൾക്കാർ പറയുന്നത്. അശ്ലീലം പറയുഞ്ഞവന് കിടിലൻ മറുപടിയാണ് സുബി നൽകിയത്.
https://www.facebook.com/Malayalivartha



























