ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു; പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന്‍ ആണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. കഞ്ചാബ് വില്‍പനക്കാരനായ ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാബ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോള്‍ പോലീസിനെ തളളി മാറ്റി സ്‌റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha



























