Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.ഐ. രവീന്ദ്രന് സര്‍ക്കാര്‍ നല്‍കിയത് വ്യാജപട്ടയം? ഇടുക്കിയിലെ വ്യാജപ്പട്ടയങ്ങളുടെ ചുരുളഴിയുന്നു

26 JANUARY 2022 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

മൂന്നാറിലെ രവീന്ദ്രന്‍ പട്ടയം റദ്ദാക്കുവാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ ജില്ലയിലെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വ്യാജപ്പട്ടയങ്ങളുടെ കഥ ചുരുളഴിയുന്നു. ദേവികുളം താലൂക്കില്‍ 530 പട്ടയങ്ങള്‍ വിതരണം ചെയ്ത അഡീ. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന് സര്‍ക്കാര്‍ നല്‍കിയത് വ്യാജപട്ടയം.

വനഭൂമി കൃത്യമായി തരംമാറ്റാതെ റവന്യൂഭൂമിയാക്കി 1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തനിക്കടക്കം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ നല്‍കിയത് വ്യാജപട്ടയണമാണെന്ന് രവീന്ദ്രനും സ്ഥിരീകരിക്കുന്നു. ഭാവിയില്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പട്ടയം റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പത്ര സമ്മേളനം വിളിച്ച് സിപിഐയുടെ തട്ടിപ്പ് രേഖകള്‍ സഹിതം കാര്യങ്ങള്‍ തുറന്ന് പറയാനുള്ള നീക്കത്തിലാണ് രവീന്ദ്രന്‍.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്താണ് കരിമണ്ണൂര്‍ എല്‍എ തഹസില്‍ദാരുടെ കീഴില്‍ പട്ടയം നല്‍കാന്‍ നടപടികള്‍ ആരംഭിച്ചത്. ഏറെക്കാലമായി പട്ടയമെന്ന ആവശ്യവുമായി രവീന്ദ്രനടക്കം രംഗത്തുണ്ടായിരുന്നു. പിന്നാലെ രവീന്ദ്രന് പെരിങ്ങാശ്ശേരിയിലുള്ള അരയേക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കി. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.

അതേ സമയം സര്‍ക്കാര്‍ തന്നെ സംരക്ഷിത വനഭൂമിയായി വിജ്ഞാപനം ചെയ്തിരിക്കുന്ന മേഖലയാണിത്. വനംവകുപ്പിന്റെ ജണ്ടയ്ക്ക് വെളിയിലുള്ള സ്ഥലമായതിനാല്‍ വനവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും താമസിക്കാനും കൃഷി ആവശ്യത്തിനുമായി ഉപയോഗിക്കാനാകും. കൂടുതല്‍ കൈയേറ്റം ഒഴുവാക്കാനായി വനാവകാശ രേഖയും കൈവശ രേഖയും നല്‍കിയിട്ടുമുണ്ട്.

അതേ സമയം പതിറ്റാണ്ടുകള്‍ക്ക് മുമ്ബുള്ള ചില ഉത്തരുവുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലവില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നത്. വിഷയം ഇങ്ങനെ: 1964 ഹില്‍മെന്റ് സെറ്റില്‍ റൂള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1973 അഗ്രി (ഫോറസ്റ്റ് ജനറല്‍) ഈ ഭൂമി ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുത്ത് റവന്യൂ ഭൂമി ആക്കാനും അനുമതി നല്‍കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഭൂമി തരം തിരിച്ച് ഏറ്റെടുക്കാന്‍ തയ്യാറായില്ല. കുറുക്കുവഴിയില്‍ പട്ടയം നല്‍കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ പട്ടയം നല്‍കാനുള്ള കോടതി ഉത്തരവുകള്‍ അടക്കം വന്നതോടെ ഇതുപയോഗിച്ച് പട്ടയ നടപടികള്‍ ആരംഭിക്കുകയായിരുന്നു. നൂറ് കണക്കിന് പട്ടയങ്ങള്‍ ഇത്തരത്തില്‍ നല്‍കിയും കഴിഞ്ഞു. അതേ സമയം പട്ടയത്തിന് അര്‍ഹതപ്പെട്ട വനവാസികളെ രവീന്ദ്രന്‍ പട്ടയത്തിന് സമാനമായി തന്നെ ചതിക്കുഴിയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (18 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (21 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (47 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (53 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (59 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends