മണ്ണ് ഖനനത്തിനിടെ മണ്‍തിട്ട ഇടിഞ്ഞ് അപകടം; ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക്; ടിപ്പര്‍ പൂര്‍ണമായും മണ്ണിനടിയിലായി

മണ്ണ് ഖനനത്തിനിടെ മലയിടിഞ്ഞ് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക്. കണ്ണങ്കര പുനത്തില്‍ത്താഴം – ചിറക്കുഴി റോഡിലെ നെടൂളിമീത്തലില് മണ്ണുമാന്തി ഉപയോഗിച്ചു മണ്ണെടുക്കുന്നതിനിടെയാണ് മണ്‍തിട്ട ഇടിഞ്ഞു അപകടമുണ്ടായത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ടിപ്പര്‍ ലോറി നിര്‍ത്തി മണ്ണുമാന്തി ഉപയോഗിച്ചു മേല്‍ഭാഗത്തെ മണ്ണ് ഇടിച്ചിടവേയാണ് അപകടം നടന്നത് . പെട്ടെന്നു മുകള്‍ഭാഗത്തെ കൂറ്റന്‍ കല്ലുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞ് ടിപ്പറിനുമേല് പതിച്ചു. ടിപ്പര്‍ പൂര്‍ണമായും മണ്ണിനടിയിലായി. താഴേക്കുപതിച്ച മണ്ണും കല്ലും തെറിച്ചാണ് പ്രഭീഷിന് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
https://www.facebook.com/Malayalivartha



























