ഗുണ്ടാസംഘം കോളേജിലേക്ക് പെട്രോള്‍ബോംബ് വലിച്ചെറിഞ്ഞു, കൊടിമരം നശിപ്പിച്ച് വാഹനങ്ങള്‍ തല്ലി തകര്‍ത്തു, മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്, തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം..!!!

തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ധനുവച്ചപുരത്ത് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. രാത്രി ബൈക്കില്‍ എത്തിയ ഗുണ്ടാ സംഘം പ്രദേശത്തെ കോളജിലേക്ക് പെട്രോള്‍ബോംബ് വലിച്ചെറിയുകയായിരുന്നു. പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ച് കോളജിലേക്ക് വലിച്ചെറിഞ്ഞ അക്രമികള്‍ കോളജിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ തല്ലി തകര്‍ത്തു.
കൂടാതെ കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ധനുവച്ചപുരം റെയില്‍വേ ക്രോസിന് അടുത്തുള്ള ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോയ ഗുണ്ടാസംഘം ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങും അടിച്ചു തകര്‍ക്കുകയുണ്ടായി. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
നേരത്തെ ആര്യങ്കോട് പോലിസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടക്കുകയുണ്ടായി. സ്റ്റോനിലേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് ഇതിന് പിന്നിൽ. ഈ രണ്ടംഗസംഘം രണ്ട് തവണയായി സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇവർ എറിഞ്ഞ ഒരു പെട്രോള്‍ ബോംബ് നിലത്തുവീണുപൊട്ടികത്തുകയും ചെയ്തു.
എന്നാൽ രണ്ടാമതെറിഞ്ഞ പെട്രോള്‍ ബോംബ് പൊട്ടാതെ നിലത്ത് പതിക്കുകയായിരുന്നു.രാവിലെ ഏകദേശം 11 മണിക്കാണ് സംഭവം ആര്യങ്കോട് പോലിസ് സ്‌റ്റേഷന് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണമുണ്ടായത്.അപകടത്തിൽ സ്‌റ്റേഷന് മുന്നില്‍ കിടന്ന ജീപ്പ് കത്തി നശിച്ചു. മുന്നിലെ ഗ്ലാസും തകര്‍ന്നു.പക്ഷേ സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
ആര്യങ്കോട് മേഖലയില്‍ കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്കായി ഇന്നലെ പോലീസ് നിരവധി വീടുകളില്‍ പരിശോധന നടത്തുകയുണ്ടായി. ഇതിലുള്ള പ്രതികാരമായിട്ടാവാം ഇത്തരത്തിൽ പോലീസ് സ്‌റ്റേഷൻ ലക്ഷ്യമിട്ട് ആക്രമണം നടന്നത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.കൂടാതെ ഇന്നലെ രാത്രിയും സ്‌റ്റേഷന്‍ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നതായും വിവരമുണ്ട്. എന്നാൽ അത് വിജയിച്ചിരുന്നിലെന്നും അതിനാലാണ് ഇന്ന് വീണ്ടും ഇത്തരത്തിലൊരു ആക്രമണത്തിന് സംഘം മുതിർന്നതെന്നുമാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























