Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

വിചാരണക്കോടതിയില്‍ നിന്നും അവർ വിചാരിച്ച സഹകരണം ഇല്ലാത്തത് കൊണ്ട് രണ്ട് പ്രോസിക്യൂട്ടർ രാജിവെക്കുന്നു. ഈ വിഷമവൃത്തം പൊലീസ് മാറ്റണം. തോറ്റ് പിന്മാറാന്‍ പൊലീസിന് കഴിയില്ല. പൊലീസും സർക്കാരും ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറാന്‍ കഴിയില്ല! ഇനി പുറത്ത് ചാടാനുള്ളത് ആ രണ്ടു പ്രതികൾ! ഫെബ്രുവരി 16ന് മുൻപ് അത് സംഭവിക്കും... നടുക്കുന്ന വെളിപ്പെടുത്തൽ...

27 JANUARY 2022 04:28 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവ് ഉണ്ടാകുമ്പോൾ നാളെ എന്തും സംഭവിക്കാം എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. കോടതീ, വിചാരണ,ചോദ്യംചെയ്യൽ എന്നിങ്ങനെ പോകുന്നു ദിവസവും. ആരുടെ ഭാഗത്താണ് ശരി തെറ്റ് അതൊക്കെ ഇനി വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. ഓരോ ദിവസം കഴിയും തോറും നിർണ്ണായക വെളിപ്പെടുത്തലാണ് പല കോണുകളിൽ നിന്നും വരുന്നത്. വാർത്ത ചാനലുകൾ ഇത് ചൂടുള്ള വിഷമായി എടുത്തുകഴിഞ്ഞു. നിരന്തരം ചർച്ചകളും സംവാദങ്ങളും നടന്ന് കൊണ്ടിരിക്കുന്നു. ഈ കേസില്‍ പോലീസ് നിലവില്‍ അല്‍പം വിഷമവൃത്തത്തിലാമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു. 91 സിആർപിസി പ്രകാരം ഒരു പ്രതിയോട് അയാള്‍ക്ക് എതിരാവുന്ന ഒരു തെളിവ് ഹാജരാക്കാന്‍ പറയാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല.

അതൊരു വസ്തുതയാണ്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തപ്പോള്‍ അതുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധന നടത്തി കണ്ടെത്തേണ്ടതാണ്.കിട്ടിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുമ്പോള്‍ അത് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ ന്യൂസ് ചാനൽ ചർച്ചാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന് അകത്ത് ഉള്‍പ്പെട്ടെന്ന് പൊലീസ് സംശയിക്കുന്ന ഫോണ്‍ ഒരു വക്കീല് വാങ്ങിച്ചിട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്ന നിയമവിരുദ്ധമാണ്. ഇതിലൂടെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് വക്കീലും പ്രതിയാകാന്‍ സാധ്യതയുണ്ട്. അത് പൊലീസ് പരിശോധിക്കട്ടെ.

നടിയെ ആക്രമിച്ചതും അന്വേഷണ സംഘത്തിനെതിരായ ഗൂഡാലോചനയുമായി രണ്ട് കേസുകളാണല്ലോ ഇപ്പോഴുള്ളത്. ആദ്യ കേസില്‍ സാക്ഷി വിസ്താരം കഴിഞ്ഞിട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാന്‍ തുടങ്ങുന്ന സന്ദർഭത്തിലാണ് ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. അത് മാത്രമല്ലെ ആദ്യകേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകളും ഇപ്പോള്‍ വന്ന് ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് തുടരന്വേഷണത്തിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ തുടരന്വേഷണം നടത്താനുള്ള അധികാരം പൊലീസ് ഉണ്ട്. ഫെബ്രുവരി 16 എന്ന സമയപരിധി സുപ്രീംകോടതി നല്‍കിയിരിക്കുന്നു എന്നതാണ് ആദ്യത്തെ കേസിന്റെ പ്രത്യേകത.

കേസിലെ വിചാരണ ആറ് മാസം കൂടെ നീട്ടണമെന്ന് പ്രോസിക്യൂഷന്‍ ആവസ്യപ്പെട്ടപ്പോള്‍ സൂപ്രീംകോടതി അത് വിചാരണ കോടതിയുടെ തീരുമാനത്തിന് വിടുകയാണ് ചെയ്തത്. ആ വിചാരണക്കോടതിയെയാണ് തുടരന്വേഷണം നടത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്. അത് കോടതി പരിഗണിച്ചേ പറ്റുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. ഈ കേസില്‍ ചില നീക്കങ്ങള്‍ അടിയന്തരമായ നടത്തേണ്ടിയിരിക്കുന്നുവെന്നാണ് എന്റെ അഭിപ്രായം. തുടരന്വേഷണം നടത്തുമ്പോള്‍ ഒരു അഡീഷണല്‍ കുറ്റച്ചാർജ് കോടതിയില്‍ കൊടുക്കണം. ഫെബ്രുവരി 16 ന് മുമ്പ് ഒരു പ്രാരംഭ കുറ്റചാർജ് കോടതിയില്‍ കൊടുക്കാം. ഫൈനല്‍ കുറ്റച്ചാർജ് പിന്നീട് കൊടുക്കാം. എന്റെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് ഇതിനകത്ത് രണ്ട് പ്രതികള്‍ കൂടെ വരാനാണ് സാധ്യത. രണ്ട് പ്രതികള്‍ മാത്രമല്ല പുതിയ സാക്ഷികളും പുതിയ വകുപ്പുകളും വരും. അതിനാല്‍ തന്നെ ഈ കുറ്റച്ചാർജ് ഫെബ്രുവരി 16 ന് കോടതിയില്‍ കൊടുത്തല്ലേ പറ്റു. മാഡം ഒരു പ്രതിയായി വന്നല്ലേ പറ്റൂ വേറെ ചില കഥാപാത്രങ്ങള്‍ കൂടി ഉണ്ട്.

അത് ബൈജുപൗലോസിന് അറിയാമെന്നാണ് ഞാന്‍ കരുതുന്നത്. സുപ്രീംകോടതിയുടെ ഓർഡർ നിലനില്‍ക്കുന്നു വിചാരണക്കോടതിയില്‍ നിന്നും അവർ വിചാരിച്ച സഹകരണം ഇല്ലാത്തത് കൊണ്ട് രണ്ട് പ്രോസിക്യൂട്ടർ രാജിവെക്കുന്നു. ഇതൊക്കെയാണ് പൊലീസിന് മുന്നിലുള്ള വിഷമവൃത്തം. ഈ വിഷമവൃത്തം പൊലീസ് മാറ്റണം. തോറ്റ് പിന്മാറാന്‍ പൊലീസിന് കഴിയില്ല. പൊലീസും സർക്കാരും ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറാന്‍ കഴിയില്ല. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ധൈരമായി മുന്നോട്ട് പോകട്ടെ.

ഫെബ്രുവരി 16 ന് മുമ്പ് ഒരു പ്രാഥമിക റിപ്പോർട്ട് കോടതിയില്‍ കൊടുക്കുമ്പോള്‍ അതിന് അകത്ത് പുതിയ പ്രതികളും പുതിയ വകുപ്പും ഉണ്ടാകും. ബാലചന്ദ്രകുമാറും പള്‍സർ സുനിയുടെ അമ്മയും അതിനകത്ത് സാക്ഷിയായി വരും. രണ്ടാമത്തെ കേസിന് നമുക്ക് കൂടുതല്‍ സമയമുണ്ട്. ആദ്യത്തെ കേസ് വേഗത്തില്‍ പോകട്ടേയെന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (1 hour ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (1 hour ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (1 hour ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (1 hour ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (1 hour ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (2 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (3 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (3 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (4 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (4 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (4 hours ago)

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം  (4 hours ago)

ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി  (4 hours ago)

Malayali Vartha Recommends