പത്തനംതിട്ടയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു.ചെന്നപ്പാറ വീട്ടില്‍ അഭിലാഷ്(38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ ഒമ്ബത് മണിയോടെ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha