വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഇതുവഴി പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
നവജാത ശിശുവിനെ വലിയതുറ ഗോഡൗണില്‍ താമസിക്കുന്ന ഒരു സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ചതാണോയെന്ന സംശയം പ്രദേശവാസികള്‍ പ്രകടിപ്പിച്ചു. പൊലീസ് ഒരു സ്ത്രീയെ ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha