ആംബുലന്‍സ് നല്‍കാത്തതിനാല്‍ കുഴഞ്ഞുവീണ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി; 108 ആംബുലന്‍സ് സേവനം നല്‍കാത്തതിനാല്‍ ആണ് രോഗി മരിച്ചെതെന്ന് ബന്ധുക്കള്‍

കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ സമീപത്തുണ്ടായിരുന്ന 108 ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും സേവനം നല്‍കിയില്ലെന്നു ബന്ധുക്കളുടെ പരാതി. വാഹനം ലഭിക്കാതെ ഒരു മണിക്കൂറിനു ശേഷം മറ്റൊരു ആംബുലന്‍സ് ലഭ്യമാക്കി രോഗിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗി മരിച്ചു. എലപ്പുള്ളി പേട്ട മണി ഗുരുസ്വാമിയുടെ മകന്‍ എം.സുനില്‍ദാസ് (46) ആണു കഴിഞ്ഞ ദിവസം മരിച്ചത്. ഇതേത്തുടര്‍ന്നു ബന്ധുക്കള്‍ പൊലീസിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് .
108 ആംബുലന്‍സ് സര്‍വീസ് കോവിഡ് ബാധിതര്‍ക്കുള്ളതാണെന്ന ന്യായത്തിലാണു സേവനം നിഷേധിച്ചതെന്നാണു പരാതി. ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം നടന്നത്.പ്രഭാതസവാരി കഴിഞ്ഞു തിരിച്ചെത്തിയ സുനില്‍ദാസ് തളര്‍ച്ച അനുഭവപ്പെട്ടതോടെ സമീപത്തു താമസിക്കുന്ന, ആലത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ വീട്ടിലെത്തിയെങ്കിലും മുറ്റത്തു ഉടനെ കുഴഞ്ഞുവീണു.
https://www.facebook.com/Malayalivartha