സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാനെന്ന വ്യാജേനെ കോടികള്‍ തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും പിടിയില്‍

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാനെന്ന വ്യാജേനെ കോടികള്‍ തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും പിടിയില്‍. ഒരു കോടി 40 ലക്ഷം രൂപയാണ് നിക്ഷേപകരില്‍ നിന്നും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ വേലായുധനും മകന്‍ സിന്‍ജിത്തുമാണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ അംഗമാകാം എന്ന വ്യാജേനെയാണ് ഇരുവരും ചേര്‍ന്ന് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയത്. പാറശ്ശാല കുന്നത്തുകാല്‍ സ്വദേശി അഹമ്മദ് നയാബ് വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.
അഹമ്മദ് നയാബിന് പുറമെ പാറശാല, വെള്ളറട സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി മറ്റു ചിലരില്‍ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്. ഒരു വര്‍ഷം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പദ്ധതി ആരംഭിക്കാത്തതും പണം തിരികെ നല്‍കാത്തതിനെയും തുടര്‍ന്നാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. പിടികൂടിയ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha