മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തില്‍ തിരിച്ചെത്തില്ല; യാത്രാ പരിപാടിയില്‍ അപ്രതീക്ഷിത മാറ്റം; അമേരിക്കയില്‍ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയില്‍ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തില്‍ തിരിച്ചെത്തില്ല. അമേരിക്കയില്‍ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും.
ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി 29 തിന് തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha