ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ മന്ത്രി കെ റ്റി ജലീല്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ...

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ മന്ത്രി കെ റ്റി ജലീല്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ.
ദുബായിലിരുന്ന് മുഖ്യമന്ത്രി എല്ലാം അറിഞ്ഞെങ്കിലും ഒരു മറുപടിയും നല്‍കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാരണം ജലീലിന്റെ ലക്ഷ്യം താനാണെന്ന് മുഖ്യമന്ത്രിക്കറിയാം.
ലോകായുക്തയുടെ അധികാരം എടുത്തുകളയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതിന് പിന്നിലും മുന്‍ മന്ത്രി കെ.റ്റി.ജലീലാണ്. എം എല്‍ എ ആയ ജലീല്‍ മലപ്പുറം ജില്ലയിലെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള അംഗമാണ്. ജലീലിനെ പിണക്കിയാല്‍ മലപ്പുറം ജില്ലയിലെ മുസ്ലീങ്ങള്‍ ഇടതുപക്ഷത്തിന് എതിരാകുമെന്ന് പിണറായിക്കറിയാം.
ജലീലിനുള്ള പ്രതിപത്തി മന്ത്രി അബ്ദുറഹ്മാനില്ല. മന്ത്രിയല്ലാത്ത ജലീല്‍ മന്ത്രിയായ ജലീലിനെക്കാളും അപകടകാരിയാണെന്ന് പിണറായിക്കറിയാം. എന്നാല്‍ പിണറായി വിജയന്‍ നിയമിച്ച സിറിയക്കിനെ പിണറായി തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ് ജലീല്‍ ഉദ്ദേശിക്കുന്നത്. താന്‍ കാരണം പിണറായിക്കും മന്ത്രി ബിന്ദുവിനും പണി കിട്ടിയാല്‍ അത്രയും നല്ലതെന്ന് ജലീല്‍ കുതുന്നു.
ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യമന്ത്രിയുടെ പ്രതിനിധിയിലാണ്. അദ്ദേഹം ജഡ്ജിയാകുന്നതിന് മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നു എന്ന് അഡ്വ. എസ് ജയശങ്കര്‍ പറയുന്നു. ജലീല്‍ സിറിയക് ജോസഫിനെതിരെ കടുത്ത അമര്‍ഷമാണ് ജലീല്‍ പുലര്‍ത്തുന്നത്. അഴിമതി ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചത് ഇതിന്റെ ഭാഗമാണ്.
ചുണയുണ്ടെങ്കില്‍ സിറിയക് മാനനഷ്ടകേസ് നല്‍കട്ടെ എന്നാണ് ജലീല്‍ പറയുന്നത്. കാരണം അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റില്‍ സിറിയക്കിന്റെ പേര് പറയുന്നില്ല. ജലീല്‍ ഉദ്ദേശിക്കുന്നത് തന്നെയാണെന്ന് സിറിയക്കിന് ആരോപിക്കാമെങ്കിലും മാനനഷ്ടകേസ്നല്‍കിയാല്‍ താന്‍ മോശക്കാരനാകുമെന്ന് സിറിയക് ജോസഫിനറിയാം. എന്നാല്‍ പിന്നീ്ട് കാരണദൂതന്‍ സിറിയക്കാണെന്നു തന്നെ ജലീല്‍ വെളിപെടുത്തി.
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍മന്ത്രി കെ ടി ജലീല്‍ നടത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ആക്ഷേപം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എംജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചു.
ലോകായുക്ത ഓര്‍ഡിനന്‍സിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീലിന്റെ കടുത്ത ആരോപണം. ലോകായുക്ത ഭേദഗതിയെ ന്യായീകരിക്കാനുള്ള ഫേസ്ബുക്ക് പോസ്റ്റിലുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അതീവ ഗൗരവമേറിയ വ്യക്തിപരമായ ആരോപണങ്ങള്‍. മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമവുമായി ബന്ധപപെട്ട് കേരളത്തില്‍ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദരി ഭാര്യക്ക് എംജി യൂണിവേഴ്‌സിറ്റി വിസി പദവി വിലപേശി വാങ്ങിയ ഏമാന്‍ എന്നാണ് വിമര്‍ശനം. നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.
മൂന്ന് കേന്ദ്ര ഏജന്‍സികള്‍ അരിച്ചുപെറുക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോള്‍ പിണറായി സര്‍ക്കാറിനെ പിന്നില്‍ നിന്നും കുത്താന്‍ യുഡിഎഫ് പുതിയ കത്തി കണ്ടെത്തിയാണ് ലോകായുക്തയെ കുറിച്ചുള്ള അടുത്ത ആരോപണം. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച മാന്യനെ ഇപ്പോഴുള്ള പദവിയില്‍ പന്തീരാണ്ട് കാലം ഇരുത്തി ഇടത് സര്‍ക്കാറിനെ അസ്തിരപ്പെടുത്താനാണ് യുഡിഎഫ് പടപ്പുറപ്പാടെന്നാണ് കുറ്റപ്പെടുത്തല്‍.
ലോകായുക്തയ്‌ക്കെതിരായ കെടി ജലീലിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് ജലീലിന്റെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.
പിണറായി വിജയനെയാണ് ജലീല്‍ തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡിയാണ്. ഡിവിഷന്‍ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട 'രേഖ'യില്‍ അതു വ്യക്തവുമാണ്. ഇതൊന്നും ആര്‍ക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എംജി സര്‍വകലാശാല വിസിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോള്‍ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വിഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഏതായാലും നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെ പോകും. കാരണം ജലീലിനെ മുഖ്യമന്ത്രിക്ക് ഭയമാണ്. ജലീലിനെ എതിര്‍ക്കുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് പിണറായി കരുതുന്നു.'
"
https://www.facebook.com/Malayalivartha
























