എവിടെ നിന്നും വാങ്ങി! ആരെയൊക്കെ വിളിച്ചു.. ദിലീപ് ഒളിപ്പിച്ച ഫോൺ അടിമുടി പൊക്കി! ക്രൈംബ്രാഞ്ച് ഇന്ന് നിർത്തി പൊരിക്കും... വിയർത്ത് കുളിച്ച് കാവ്യ ട്വിസ്റ്റോടു ട്വിസ്റ്റ്

ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ ഒന്നാം പ്രതി നടൻ ദിലീപ് ഇന്നു ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിൽ കൈമാറും. മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നലെ തന്നെ കൊച്ചിയിൽ എത്തിയിരുന്നു.. ഇവയടക്കം 6 ഫോണുകളാണ് ഇന്നു രാവിലെ 10.15നു മുൻപു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണു കേസ്. ഇതിലെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിച്ചാൽ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണു ഫോണുകൾ ഹാജരാക്കാൻ നിർദേശിച്ചത്.
അതേസമയം ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന നാലാമത്തെ മൊബൈൽ ഫോണിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയും മുൻപു ഫോണിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പർ ബ്രാൻഡ് നെയിം, മോഡൽ, വിൽപന നടത്തിയ കമ്പനി ഡീലർ എന്നിവരുടെ വിവരങ്ങൾ കൈമാറാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈ ഫോണിൽ ആറ് ദിവസങ്ങളിലായി ആറ് കാളുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇത് സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാകാമെന്നും കരുതുന്നു. മറ്റൊരു ഫോണിൽ 12,000 കാളുകൾ നടത്തിയിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഏഴ് സ്‌മാർട്ട് ഫോണുകൾ ഒളിപ്പിച്ചത്.
എന്നാൽ ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോൺ വാങ്ങിയതെന്നു കണ്ടെത്തിയതായും സൂചനയുണ്ട്. ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം മൂന്ന് മുതൽ ഏഴ് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിക്കും. ക്രൈം ബ്രാഞ്ച് തേടുന്നത് അഞ്ച് കാര്യങ്ങളാണ്. ഒന്നാമത്തേത് - ദിലീപിന്റെ ഒരു ഫോണിൽ നിന്ന് മാത്രം ഏകദേശം 12,000 വിളികൾ വിവിധ നമ്പറുകളിലേക്ക് പോയിട്ടുണ്ട്. അതിന്റെ വിശദംശങ്ങൾ.അടുത്തത് നാലാം ഫോൺ-ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചതിൽ നിന്നാണ് ദിലീപ് നാലാമതൊരു ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
എന്നാൽ കേസിൽ സഹായിച്ചവരുമായി ഏഴ് ഫോണുകളിലൂടെ ആപ്പുകൾ വഴിയും എസ്.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടാകാം. നടിയെ ആക്രമിച്ച ദൃശ്യവും ഫോണുകളിൽ കോപ്പി ചെയ്തിരിക്കാം അത് കണ്ടെത്തണം• അടുത്തത് ഫോൺകാൾ ഇടപാടുകളിൽ പലതും പ്രതികൾ തന്നെ റെക്കാർഡ് ചെയ്ത് സൂക്ഷിച്ചിരിക്കാം. ഇവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. ജി.പി.എസ് ലൊക്കേഷനും കണ്ടെത്താം. അവസാനത്തേത്
കൂറുമാറിയ 20 സാക്ഷികളെ പ്രതികൾ സാമ്പത്തികമായി സ്വാധീനിച്ചെന്നാണ് സംശയം. ബാങ്ക് ഇടപാടുകൾ പരിശോധിക്കും. ഫോൺ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാൽ പരിശോധന കേസിൽ നിർണ്ണായകമാകും.
https://www.facebook.com/Malayalivartha
























