തൃശൂര്‍ കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട.... സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. കൊടകര ദേശീയ പാതയില്‍ 460 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു(32), വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍(33), പൊന്നാനി സ്വദേശി സലിം(37) എന്നിവരാണ് പിടിയിലായത്.
ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി പോലീസ് പരിശോധനയില്‍ പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, പൊന്നാനി സ്വദേശിയായ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ കഞ്ചാവിന് അഞ്ച് കോടി രൂപയോളം വിപണി വില വരുമെന്ന് പൊലീസ് അറിയിച്ചു. ചില്ലറ വില്‍പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം.
എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഷാഹിന്‍.
https://www.facebook.com/Malayalivartha