ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളി മരിച്ചു

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. മട്ടന്നൂര്‍ സ്വദേശി റിജേഷ് (39) ആണ് മരിച്ചത്. ഒന്നാംബ്ലോക്കില്‍ കള്ള് ചെത്താന്‍ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
അതേസമയം അഞ്ച് ദിവസം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു. വനമേഖലയിലെ കരിമ്പുഴ ഭാഗത്തെ ഗുഹയില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട കരിമ്പുഴ മാതന്‍ (90) ആണ് മരിച്ചത്.
മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേര്‍ന്ന് ഇവര്‍ക്ക് ആവശ്യ ഭക്ഷ്യവിഭവങ്ങള്‍ മാഞ്ചീരി കോളനിയില്‍ എത്തിക്കാറുണ്ട്. പതിവു പോലെ ഇതു വാങ്ങാന്‍ രണ്ട് കുട്ടികള്‍ക്കൊപ്പം വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ഭക്ഷ്യ വിതരണത്തിന് ശേഷം വനപാലകര്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകീട്ട് നാലോടെയാണ് കോളനി നിവാസികളില്‍ നിന്നും വിവരം അറിഞ്ഞതെന്ന് കരുളായി റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. ഉടന്‍ തന്നെ വനപാലകരെ കോളനിയിലേക്ക് അയച്ചു. ഉള്‍വനത്തിലായതിനാലും കാട്ടാന പരിസര പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതിനാലും വലിയ ജാഗ്രതയോടെയാണ് വനപാലകരും പോലീസും സംഭവസ്ഥലത്തേക്ക് പോയത്. മുമ്പ് റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് കരിമ്പുഴ മാതന്‍. മറ്റൊരു റിപ്പബ്ലിക്ക് ദിനത്തില്‍ മാതനെ മരണം തേടിയെത്തി
"
https://www.facebook.com/Malayalivartha