ഒളിപ്പിച്ച ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ ക്രൈം ബ്രാഞ്ച് ഉറ്റുനോക്കുന്ന മറ്റൊരു നിർണ്ണായകമായ കാര്യം; മാഡത്തെ കുറിച്ചുള്ള ആ വിവരങ്ങൾ ലഭ്യമാകും; മാഡത്തെ തൂക്കിയയെടുക്കാനാകും

ദിലീപും മറ്റു പ്രതികളും ഒളിപ്പിച്ച ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ ക്രൈം ബ്രാഞ്ച് മറ്റൊരു നിർണ്ണായകമായ കാര്യം കൂടെ ഉറ്റുനോക്കുന്നുണ്ട്. മാഡത്തെ കുറിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. നടൻ ദിലീപടക്കം വധഗൂഢാലോചനക്കേസിലെ നാല് പ്രതികൾ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തും . അപ്പോൾ 'മാഡ'ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്.
ഈ കേസില്‍ ആദ്യം മുതൽ തന്നെ മാഡത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപ് അറസ്റ്റിലാകും മുമ്പ് മാഡത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യത്യസ്തമായിരുന്നു.അക്കാര്യം പുറത്തുവിട്ടത് പള്‍സര്‍ സുനിയല്ല, കേസിലെ മറ്റു പ്രതികളാണ്. മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്.
ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു . ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
എന്തായാലും ആ ഫോണുകൾ കിട്ടുന്നതോടെ മാഡത്തെയും പൂട്ടാൻ സാധിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം ദിലീപിന്റെ ഫോണുകൾ ലഭ്യമായിക്കഴിഞ്ഞാൽ നിർണ്ണായക നീക്കം നടത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കും . മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണു പരിശോധിച്ചതെന്നു കണ്ടെത്തുന്നതിനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
വർഷങ്ങളായി ദിലീപിന്റെ വീട്ടിൽ സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി . ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയ സ്ഥലവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു. അയാൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചു.ഇതിൽനിന്നു ലഭിച്ച ചില വിവരങ്ങളും അന്വേഷണത്തിനു സഹായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്. ഇതിനിടെ ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു ലഭ്യമാകുന്ന വിവരങ്ങൾസൂചിപ്പിക്കുന്നത്.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ ദിലീപ് ഇന്നു ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിൽ കൈമാറുവാൻ തയ്യാറെടുക്കുകയാണ്. മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചയോടെ കൊച്ചിയിലെത്തും. ഹൈക്കോടതി ഉത്തരവിട്ടിരുന്നത് ഈ ഫോണടക്കം 6 ഫോണുകൾ ഇന്നു രാവിലെ 10.15നു മുൻപു കൈമാറാനാണ് .
ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടപടി. ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിച്ചാൽ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചു .
https://www.facebook.com/Malayalivartha