കോഴിക്കോട് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം അയച്ചു....

കോഴിക്കോട് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം അയച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപോയതിന് പിന്നാലെ മകളെ വിട്ടുതരണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. അമ്മ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ച് സിഡബ്ല്യൂസി ആണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും.
ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതി ഇന്ന് പരിഗണിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്.
പിന്നീട് ഇവരില്‍ രണ്ട് പേരെ ബെം?ഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha