ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു.. ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലും കോടതി ഇന്ന് നിലപാട് അറിയിക്കും. ഇത് കള്ളക്കേസാണെന്നും, തനിക്കെതിരെ തെളിവുകളില്ലെന്നും ദിലീപിന്റെ വാദം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.
എന്നാൽ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലും കോടതി ഇന്ന് നിലപാട് അറിയിച്ചേക്കും. ഉച്ചയ്ക്ക് 1.45നാണ് സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കുക. ഇത് കള്ളക്കേസാണെന്നും, തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം.
അതേസമയം കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല. ദിലീപ് ഒളിപ്പിച്ച ഫോണ്‍ നിര്‍ണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലായെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും ദിലീപിന്റെ പേരിലുള്ള സിംകാര്‍ഡ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഇതിന്റെ കോള്‍ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമുള്ള ആവശ്യം ദീലിപ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്. ഫോണില്‍ അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.
'സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലും എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 45, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 79 എ എന്നിവ കണക്കിലെടുത്ത് തെളിവുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് പ്രോസിക്യൂഷന് എല്ലാ അവകാശങ്ങളും ഉണ്ടെന്ന് കോടതി വിലയിരുത്തുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറണം. ഐടി നിയമത്തിലെ സെക്ഷന്‍ 79 എ പ്രകാരം വിജ്ഞാപനം ചെയ്ത ഏജന്‍സികളിലൊന്ന് ഫോണുകളുടെ പരിശോധന നടത്തണം' എന്നും കോടതി വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് എല്ലാ അവകാശവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വർഷങ്ങളായി ദിലീപിന്റെ വീട്ടിൽ സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി . ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയ സ്ഥലവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു. അയാൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതിൽനിന്നു ലഭിച്ച ചില വിവരങ്ങളും അന്വേഷണത്തിനു സഹായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്. ഇതിനിടെ ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു ലഭ്യമാകുന്ന വിവരങ്ങൾസൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha