തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആസിഡ് ഒഴിച്ചു നശിപ്പിച്ചതായി പരാതി

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആസിഡ് ഒഴിച്ചു നശിപ്പിച്ചതായി പരാതി. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശി മനോഹരന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് നശിപ്പിക്കപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഞായറാഴ്ച രാവിലെ എടുക്കാന്‍ ചെന്നപ്പോഴാണ് ആസിഡ് ഒഴിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍ഭാഗം പൊരിഞ്ഞിളകിയിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കാനുള്ള തയ്യാറെടുപ്പില്‍ പോലീസ്.
"
https://www.facebook.com/Malayalivartha
























