നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി ആര്‍ക്ക് കൈമാറും?

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി ആര്‍ക്ക് കൈമാറും? പോലീസിനോ അതോ മറ്റേതെങ്കിലും ഏജന്‍സിലക്കാ? ഫോണുകള്‍ വിദഗ്ദ്ധ പരിശോധനക്കായി പോലീസിന് കൈമാറരുതെന്ന അഭ്യര്‍ത്ഥനയാണ് ദിലീപ് മുന്നോട്ടുവച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു ഏജന്‍സിയും തന്റെ ഫോണുകള്‍ പരിശോധിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ ഫോണുകള്‍ ആര് പരിശോധിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍ ഇപ്പോഴത്തെ രീതി അനുസരിച്ച് ദിലീപിന്റെ വാക്കുകള്‍ക്കാണ് മുന്‍തൂക്കം.
ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടതെന്നായിരുന്നു ഉത്തരവ്. അതാണ് ദിലീപ് ഹാജരാക്കിയിരിക്കുന്നത്. ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഏഴു ഫോണുകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേിശിച്ചിരുന്നത്.
കോടതി ഉത്തരവ് അനുസരിച്ച സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യങ്ങള്‍ കോടതി അംഗീകരിക്കാനാണ് സാധ്യത.
ദിലീപിന്റെ കൈയിലുള്ള ഏഴാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ല. അത് തന്റെ കൈയിലില്ലെന്നാണ് ദിലീപിന്റെ വാദം. ഇതില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ കൗതുകമുണ്ട്.
മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അം?ഗീകൃത ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം എം ജി റോഡിലെ ഒരു ഫ്‌ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2017 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍. തന്റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സംഭാഷണമാണെന്നുള്ള ദിലീപിന്റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്.
നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ നടനും എംഎല്‍എയുമായ ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു നല്‍കിയ കേസില്‍, ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിപിന്‍ ലാല്‍ കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നായിരുന്നു പ്രദീപിന്റെ ഭീഷണി. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹര്‍ജിയില്‍ വിപിന്‍ ലാല്‍ കുറ്റപ്പെടുത്തുന്നു. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
"
https://www.facebook.com/Malayalivartha