ദിലീപിന്റെ പത്തിയിൽ ആഞ്ഞു ചവിട്ടി കോടതി; പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ ഹൈക്കോടിയിൽ സമർപ്പിച്ചതോടെ ക്രൈം ബ്രാഞ്ചിന്റെ മിന്നൽ നീക്കം; ഫോണുകൾ അങ്ങോട്ടേക്ക് പറക്കും

കോടതിയുടെ കല്ലേപ്പിളർക്കുന്ന കൽപ്പനയ്‌ക്ക് മുന്നിൽ ഒടുവിൽ നടൻ ദിലീപ് മുട്ടുമടക്കിയിരിക്കുകയാണ് . ഒരിക്കലും ഫോൺ ഹാജരാക്കില്ല എന്ന നിലപാടിലായിരുന്നു ദിലീപ്. പക്ഷേ കഴിഞ്ഞ ദിവസം കോടതിയിൽ ഈ വിഷയം വന്നപ്പോൾ ഫോൺ തിങ്കളാഴ്ച തന്നെ ഹാജരാക്കണമെന്ന കർക്കശമായ ഒരു നിലപാട് കോടതി സ്വീകരിച്ചിരുന്നു . ഈ തീരുമാനത്തിന് മുന്നിൽ ദിലീപ് പത്തി മടക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ കോടതിയിൽ നടൻ ദിലീപ് ഫോണുകൾ മാറിയിരിക്കുകയാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ മുന്നിലാണ് ഫോണുകൾ കൈമാറിയത്. അക്ഷരാർത്ഥതത്തിൽ കോടതിയുടെ മുമ്പിൽ മുട്ടുമടക്കിയിരിക്കുന്നു എന്ന് തന്നെ പറയാവുന്നതാണ് . നിർണ്ണായകമായ നീക്കം തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾ ഒക്കെ വളരെയധികം ചർച്ചയായ ഒന്നുതന്നെയാണ് ദിലീപ് ഒളിപ്പിച്ചുവെച്ച ഈ ഫോണുകൾ .
കേസിൽ വളരെ നിർണായകമാകുന്ന ഒന്ന് തന്നെയാണ് ഈ ഫോണുകൾ. കേസിൽ ശക്തമായ തെളിവാകുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഒരു ഫോൺ ആണ് ഇതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ നിഗമനം. ഈ ഫോണുകൾ കൂടി കിട്ടി കഴിഞ്ഞാൽ ഈ കേസിൽ ശക്തമായ തെളിവുകൾ കൂടി ശേഖരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് .പ്രത്യേകിച്ച് ഈ കേസിന്റെ തുടക്കംമുതൽ കേൾക്കപ്പെടുന്ന ഒരാളാണ് മാഡം . മാഡത്തിനെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ഈ ഫോണിൽ നിന്നും ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ഉള്ളത്.
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ നടൻ ദിലീപ് ഹൈക്കോടിയിൽ സമർപ്പിച്ചുവെന്നത് നിർണ്ണായകം തന്നെയാണ് . ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിലാണ് ഫോണുകൾ കൈമാറിയത്. മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു.
ഇവയടക്കം 6 ഫോണുകളാണ് കൈമാറിയത്. ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണു കേസ്. ഇതിലെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിച്ചാൽ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണു ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
ദിലീപ് ഉപയോഗിച്ചിരുന്ന 4 ഫോണുകളിൽ മൂന്നെണ്ണം മാത്രമാണു കൈമാറുന്നതെന്നും നിർണായകമായ ഒരു ഫോൺ ഒളിപ്പിച്ചതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്. . ഒളിപ്പിച്ച ഫോണിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പർ ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോൺ വാങ്ങിയതെന്നു കണ്ടെത്തിയതായും സൂചനയുണ്ട്.
അതേസമയം ദിലീപിന്റെ ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കും . മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണു പരിശോധിച്ചതെന്നു കണ്ടെത്തുന്നതിനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. വർഷങ്ങളായി ദിലീപിന്റെ വീട്ടിൽ സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി .
ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയ സ്ഥലവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു. അയാൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചു.ഇതിൽനിന്നു ലഭിച്ച ചില വിവരങ്ങളും അന്വേഷണത്തിനു സഹായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്. ഇതിനിടെ ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു ലഭ്യമാകുന്ന വിവരങ്ങൾസൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha