ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഗാന്ധിജിയെ ഇടിച്ച ഓട്ടോറിക്ഷ ഏതാണെന്ന് കൂടി ബിജെപി പറയണമായിരുന്നു... മഹാത്മാഗാന്ധിയുടെ ഈ വാക്കുകൾ വീണ്ടും വീണ്ടും ഓർമ്മിക്കണം; എം.വി ജയരാജൻ

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയവർ തന്നെ അനുസ്മരണം സംഘടിപ്പിക്കുന്നത് അപഹാസ്യമെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ. ബിജെപി കേരളാ ഘടകം ഗാന്ധി അനുസ്മരണം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താന്‍, ജനുവരി 30ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവെച്ചവർ, പാർലമെന്റിൽ ഗാന്ധി ചിത്രത്തിനൊപ്പം ഗോഡ്‌സെയുടെ ചിത്രവും വച്ചവർ. അതേ ബിജെപിയുടെ കേരളാ ഘടകം, ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം നടത്തിയിരിക്കുന്നു -അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ബിജെപിയുടെ ഈ നീലക്കുറുക്കൻ നയംമാറ്റത്തിന് മുന്നിൽ ഏവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
എന്തൊക്കെ കാണണം നമ്മൾ..!!! ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താൻ, ജനുവരി 30 ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവച്ചവർ.... പാർലമെന്റിൽ ഗാന്ധി ചിത്രത്തിനൊപ്പം ഗോഡ്‌സെയുടെ ചിത്രവും വച്ചവർ - അതേ ബിജെപിയുടെ കേരളാ ഘടകം, ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം നടത്തിയിരിക്കുന്നു...! കമന്റ് ബോക്സിൽത്തന്നെ ഉചിതമായ മറുപടി ബിജെപിക്ക് കിട്ടിയിട്ടുണ്ട്.. BJP യുടെ ഈ നീലക്കുറുക്കൻ നയംമാറ്റത്തിന് മുന്നിൽ ഏവരും ജാഗ്രത്താകണം. ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് നമ്മളറിഞ്ഞ മറ്റൊരു വാർത്ത എന്നത്, 'പയ്യന്നൂരിനടുത്ത് ആലക്കാട് ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ് ആർ.എസ്. എസ്സുകാരൻ ആശുപത്രിയിലായതാണ്.'
ഗാന്ധിജിയെ വെടിവെച്ച് ഇല്ലാതാക്കിയവർ, ബോംബ് ഉപയോഗിച്ചും വർഗീയ കലാപമുയർത്തിയും മതനിരപേക്ഷതയുടെ ഹൃദയം തകർക്കാനുള്ള നീക്കം തുടരുകയുമാണെന്നത് നാടിനെ സ്നേഹിക്കുന്ന ഓരോരുത്തരും തിരിച്ചറിയുമെന്നുറപ്പ്. ഇവിടെ, മഹാത്മാഗാന്ധിയുടെ ഈ വാക്കുകൾ വീണ്ടും വീണ്ടും ഓർമ്മിക്കണം - " ഒരു രാജ്യത്തെ മുഴുവൻ പേരുടേയും മതം ഒന്നുതന്നെയായാലും, രാഷ്ട്രത്തിന് മതം ആവശ്യമില്ല " എന്നതാണത്. വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാം...
- എം. വി ജയരാജൻ
https://www.facebook.com/Malayalivartha
























