കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയിലേക്ക് പോയ മകളെ ബീന കുറേ നേരമായിട്ടും കാണുന്നില്ല; വീട്ടുകാർ വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച്ച; കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിനിൽക്കുന്ന ഇരുപതുകാരി; ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്ന്; പെൺക്കുട്ടിയുടെ മരണത്തിൽ കോളേജ് അധികൃതർ പറയുന്നത് ഇങ്ങനെ

പരീക്ഷാഫീസ് അടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് അകത്തേത്തറയിൽ കോളേജ് വിദ്യാർഥിനി വീടിനകത്ത് തൂങ്ങിമരിച്ചു. ഉമ്മിനി സഫാനഗറിൽ സുബ്രഹ്മണ്യന്റെയും ദേവകിയുടെയും മകൾ ബീനയെയാണ് (20) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജിൽ മൂന്നാംവർഷ ബി.കോം. വിദ്യാർഥിനിയാണ് ബീന. പരീക്ഷാഫീസ് അടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്തായിരുന്നു ബീന ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഞായറാഴ്ചരാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിൽക്കയറിയ ബീന കുറേ നേരമായിട്ടും തിരിച്ചു വന്നില്ല. അപ്പോൾ വീട്ടുകാർ വാതിൽ തള്ളിത്തുറന്നു. അപ്പോഴായിരുന്നു , കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ബീനയെ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുകാരും അയൽക്കാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരീക്ഷാഫീസ് അടയ്ക്കാൻ കഴിയാത്തതിന്റെ മനോവിഷമം ബീനയ്ക്കുണ്ടായിരുന്നതായി ബീനയുടെ ജ്യേഷ്ഠൻ ബിജു വ്യക്തമാക്കി. ബീനയുടെ അമ്മ കോളേജ് ഫീസും പരീക്ഷാഫീസും അടയ്ക്കാനായി പാലക്കാട്ടുള്ള എം.ഇ.എസ്. വനിതാകോളേജിൽ പോയി. കോളേജ് ഫീസായ 6,000 രൂപയിലധികം അധികൃതർ കൈപ്പറ്റിയെങ്കിലും പരീക്ഷാഫീസ് അവർ സ്വീകരിച്ചില്ല. ഫീസടയ്ക്കാനുള്ള കാലാവധി കഴിഞ്ഞെന്നും പ്രിൻസിപ്പൽ സ്ഥലത്തില്ലെന്നുമായിരുന്നു മറുപടി.
തിരികെ വീട്ടിലെത്തിയ അമ്മ ഇക്കാര്യം ബീനയോടും പറഞ്ഞു. ഫീസടയ്ക്കാൻ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നു. പരീക്ഷയെഴുതാൻ കഴിയുമോയെന്ന ആശങ്ക ഉണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ജന്മനാ ഒരുകൈയ്ക്ക് ശേഷിക്കുറവുള്ള കുട്ടിയാണ് ബീന .
ഇടതുകൈയ്ക്ക് കൈപ്പത്തിയില്ല. ഭിന്നശേഷിക്കാരിയാണെങ്കിലും ബീന പഠനത്തിൽ മിടുക്കിയായിരുന്നു. വീട്ടിലെ പണികളെല്ലാം ഒരുകൈകൊണ്ടുതന്നെ ചെയ്യാറാണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. കൂലിപ്പണിക്കാരാണ് ബീനയുടെ രക്ഷിതാക്കൾ. ജേഷ്ഠൻ ഫാബ്രിക്കേഷൻ തൊഴിലാളി ഹേമാംബികനഗർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച്, ആറ്് സെമസ്റ്ററുകളുടെ പരീക്ഷാഫീസ് അടയ്ക്കാനുള്ള കാലാവധി ജനുവരി 10-നായിരുന്നു അവസാനിച്ചത് . പാരലൽ കോളേജായതിനാൽ, വിദ്യാർഥിനികൾ ജനസേവനകേന്ദ്രംവഴി നേരിട്ടാണ് പരീക്ഷാഫീസ് അടയ്ക്കാറുള്ളത്. കോളേജ് വഴിയല്ല. കാലാവധി തീർന്നപ്പോൾ സർവകലാശാല പരീക്ഷാഫീസ് അടയ്ക്കാനുള്ള ലിങ്ക് പിൻവലിച്ചു. അതിനാൽ ഫീസടയ്ക്കാനാവില്ലെന്ന് വീട്ടുകാരെ അറിയിക്കുക മാത്രമാണ് ചെയ്തത്. കോളേജിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല എന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha